തവളപെണ്ണിൻ കല്യാണത്തിന്
കാട്ടിൽ പാട്ടുകൾ കേൾക്കുന്നു
സ രി ഗ മ പാടും കഴുതക്കുട്ടൻ
തകൃതിയിൽ പാട്ടുകൾ പാടുന്നു
കാക്കപ്പെണ്ണ് മരകൊമ്പിന്മേൽ
കാ കാ കാ കാ പാടുന്നു
മൂങ്ങച്ചേച്ചി ഉണക്കമരത്തിൽ
മൂ മൂ മൂ മൂ മൂളുന്നു
ചീവിടുകളോ സിനിമാപാട്ടുകൾ
ചെവിതുളയുമ്പോൽ പാടുന്നു
കല്യാണത്തിന് വന്നവരെല്ലാം
കാതുപൊത്തിട്ടൊടുന്നു
സദ്യ കഴിക്കാൻ ആളില്ലാതെ
വീട്ടിലെയാളുകൾ കുഴയുന്നു
തവളപെണ്ണോ പേക്രോം പേക്രോം
തറയിലിരുന്നവൾ കരയുന്നു