Schoolwiki സംരംഭത്തിൽ നിന്ന്
വിത്തുപേനയുടെ നിർമാണം
2017 മുതൽ നമ്മുടെ സ്കൂളിൽ വിത്തുപേനകളുടെ നിർമാണവും, വിതരണവും നടന്നുവരുകയാണ്. ചാർട്ടുപേപ്പറും, ചെ റിയ പച്ചക്കറി വിത്തിനങ്ങളുമാണ് ഇതിന്റെ നിർമാണ വസ്തുക്കൾ. ഇത്തരത്തിൽ നിർമിച്ച വിത്തുപേനകളുടെ ഉദ്ഘാടനം ക്ലാസ് അസംബ്ലിയിൽ വച്ച് നടന്നു. സ്കൂൾ എച്ച് .എം പ്രദീപ് സാറാണ് സ്കൂളിനായി വിത്തുപേനകൾ ഏറ്റുവാങ്ങിയത്. തുടർന്ന് അധ്യാപകരും, ക്ലാസ് ലീഡർമാരും വാങ്ങി .പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള വിത്തു പേനകളാണ് നിർമ്മിക്കുന്നത് ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലും ഈ പേനയിൽ നിക്ഷേപിച്ചിരിക്കന്ന വിത്തുകൾ മുളച്ച് സസ്യമായി മാറുന്നു എന്നതാണിതിന്റെ പ്രത്യേകത. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരുന്നത്.