ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/നന്മയിലേക്കുള്ള തിരിച്ചറിവ്

നന്മയിലേക്കുള്ള തിരിച്ചറിവ്

ഒരിടത്ത് ഒരു നഗരത്തിന്റെ ഓരത്ത് ഒരു മരത്തിൽ ഒരു കുരുവിയും അതിന്റെ ഇണയും മുട്ടവിരിഞ്ഞു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുകളും ജീവിച്ചിരുന്നു. രണ്ടു ദിവസമായി അവൾ ശ്രദ്ധിക്കുകയായിരുന്നു വഴിയിൽ ആളുകൾ തീരെയില്ല. വഴിയിൽ വണ്ടികളും കാണുന്നില്ല. അതുകൊണ്ട് ശബ്ദകോലാഹലങ്ങൾ കുറഞ്ഞിട്ടുണ്ട്. എറ്റവും ആശ്വാസം വാഹനത്തിൽ നിന്നും മറ്റും പുറം തള്ളുന്ന പുകപടലങ്ങൾ ഇല്ല എന്നതാണ് ഇപ്പോൾ അന്തരീക്ഷം ശുദ്ധമാണ്. എന്താണ് ആളുകൾ ഇങ്ങനെ പെട്ടന്നു കുറഞ്ഞതെന്ന് കിളിക്ക് മനസ്സിലായില്ല. ഭക്ഷണം തേടി പോകുന്നതിനിടയിൽ ഒരു ദിവസം കുരുവി ഒന്നു രണ്ടു ആളുകളെ കണ്ടു അവരൊക്കെ മുഖത്ത് എന്തോ അണിഞ്ഞിരിക്കുന്നതായി ശ്രദ്ധിച്ചു. വഴിയിലൊക്കെ പോലീസ്കാർ നിന്ന് പുറത്ത് ഇറങ്ങി നടക്കുന്നവരെ ശകാരിക്കുന്നുമുണ്ട്. ആൾക്കാർ കുറയുകയും ശബ്ദകോലാഹലങ്ങൾ ഇല്ലാതാവുകയും ഒക്കെ ചെയ്‌തെങ്കിലും പ്രശ്നമായത് ആഹാരത്തിനാണ്. ആളുകൾ ഉണ്ടായിരുന്നപ്പോൾ ഹോട്ടലുകളും മറ്റും തുറന്നിരുന്നു ഇപ്പോൾ അതില്ല അതുകൊണ്ട് കുഴപ്പമായതു ഭക്ഷണകാര്യത്തിലാണ്. കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ ഇപ്പോൾ വഴി ഇല്ലാത്തതു കൊണ്ട് അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഭക്ഷണമാലിന്യം നിക്ഷേപിക്കുന്നിടത്തു നിന്നാണ് കഴിക്കാറുള്ളത് എടുക്കുന്നത്. ഒരു ദിവസം ഭക്ഷണം ശേഖരിക്കാനായി ആശുപത്രി പരിസരത്ത് എത്തിയപ്പോൾ അവിടുത്തെ ഡോക്ടർമാരും നേഴ്സ്മാരും എന്തോ വെത്യസ്ഥമായ വസ്ത്രം ധരിച്ചു ജോലിയിൽ പ്രേവശിക്കുന്നത്‌ കണ്ടു മാത്രവുമല്ല അവിടെ വരുന്ന രോഗികളുടെ കയ്യിൽ നേഴ്സ് എന്തോ ഒഴിച്ച് കൊടുക്കുകയും അവരതു നന്നായി ഉരക്കുന്നുമുണ്ട് അത് എന്തിനാണെന്നു കിളിക്ക് മനസ്സിലായില്ല. ഒരു ദിവസം തന്റെ ഒറ്റ സുഹൃത്തായ തത്തമ്മ കുഞ്ഞുങ്ങളെ കാണാൻ വന്നു. അപ്പോൾ തത്തമ്മ പറഞ്ഞാണ് അറിയുന്നത് കോവിഡ് 19 എന്നാ ഒരു രോഗം ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണെന്നും ഇത് പകരാതിരിക്കാൻ സർക്കാർ ആളുകളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും ആവിശ്യമെങ്കിൽ മാത്രം ഇറങ്ങിയാൽ മതിയെന്നും ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊക്കെ തന്റെ സുഹൃതായ ഒരു ദേശാടന കിളി പറഞ്ഞതാണെന്നും നമ്മുടെ നാട്ടിലെന്ന പോലെ എല്ലായിടത്തും അവസ്ഥ അതിരൂക്ഷമാണെന്നും തത്തമ്മ കുരുവിയോട് പറഞ്ഞു അപ്പോൾ ആളുകൾ ഇടക്ക് കൈയിൽ ഒഴിക്കുന്നത് എന്താണെന്ന് കുരുവി ചോദിച്ചു. അതിന്റെ പേര് സാനിറ്റൈസർ എന്നാണെന്നും അത് കയ്യിലെ കീടാണുക്കളെ നശിപ്പിക്കുമെന്നും തത്ത പറഞ്ഞു. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോഴും വിശ്രമമം ഇല്ലാതെ ജോലി ചെയ്യുന്ന ആളുകൾ ഉണ്ടന്നും തത്ത പറഞ്ഞു. തത്ത പറഞ്ഞപ്പോളാണ് കിളിക്കു ലോകത്തിന്റെ അവസ്ഥ മനസിലായത്. ഈ ലോകത്തിൽ നിന്നും കോവിഡ് എന്ന വിപത്തിനെ തുരത്താൻ ഞങ്ങളാൽ ആവും വിധം പരിശ്രമിക്കുമെന്ന് കിളിയും കുടുംബംവും തീരുമാനിച്ചു.

ഹരിപ്രിയ പി ആർ
9 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ