ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/രജത ജൂബിലി റിപ്പോർട്ട്

ബാലികമാരെ പ്രത്യേകമായി ഉദ്ദേശിച്ച് ആരംഭിച്ച തിരുമൂലപുരം ശ്രീമൂലം അല്ലെങ്കിൽ ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചിട്ട് 25 വർഷം തികയുന്നതിനു പ്രമാണിച്ചുള്ള രജതജൂബിലി മഹോത്സവ ചടങ്ങുകൾ നടന്നു ഇതുസംബന്ധിച്ച് നേരത്തെ അയച്ചിരുന്ന ക്ഷണക്കത്തുകൾ സ്വീകരിച്ചു വിദ്യാർഥിനികളും അധ്യാപികമാരും ഏതാനും അധ്യാപകൻ മാരും ശനിയാഴ്ച തന്നെ ഇവിടെയെത്തിയിരുന്നു ചെങ്ങന്നൂരിലെ മിക്കവാറും മധ്യത്തിലായി മെയിൻ സെൻട്രൽ റോഡ് അരികിൽ തുകലശ്ശേരി എന്ന സ്ഥലത്ത് വിശാല സുന്ദരമായ ഉയർന്ന മൈതാന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം താഴ്ചകളാൽ പരിമിതമാണ് ഇന്നലെയും ഇന്നുമായി ബാലികാ പാഠശാലയും പരിസരങ്ങളും ചിത്രശലഭങ്ങൾ വിവരിക്കുന്ന വസന്ത രാമ പോലെ കാണപ്പെടുന്നു വിവിധ വർണ്ണ മനോഹരങ്ങളായ സാരികൾ ധരിച്ച് കാറ്റ് പറക്കുന്ന പൂമ്പാറ്റ പോലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും സന്ദർശകരായി യുവതികളും ഈ രഥോത്സവത്തിന് മാറ്റും ചൈതന്യവും വർദ്ധിപ്പിക്കുന്നു. ശനിയാഴ്ച സന്ധ്യയ്ക്ക് പ്രാർത്ഥനാ ന്തരം നി.വ.ദി.ശ്രീ. മാർ തേവോദോസിയോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ടു ജൂബിലി സമ്മേളന ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. രാത്രി എട്ടു മണി കഴിഞ്ഞു സന്മാർഗിക ദർശപരമായ ഒരു പ്രഹസനം വിദ്യാർഥിനികൾ കൂടി അഭിനയിക്കുക ഉണ്ടായി. ബാലിക പാഠശാല യോട് അനുബന്ധിച്ചുള്ള ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് നീ.വ.ദി.മ.ശ്രീ. മോറോൻ മാർ ബസേലിയോസ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വിശുദ്ധകുർബാന അനുഷ്ഠിച്ചു. ദേവാലയം ജനാവലി കളാൽ പരമനിബിദ്ധമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം നി.വ.ദി.മ. ശ്രീ. കാതോലിക്കാബാവ തിരുമനസ്സുകൊണ്ട് നി.വ.ദി.ശ്രീ. മാർ തേവോദോദിയോസ് തിരുമേനി, നി.വ.ദി. ശ്രീ. കുരിയാക്കോസ് റംബാൻ എന്നിവരുടെ സഹകരണത്തിലും ഒട്ടധികം വൈദിക മാരുടെ സാന്നിധ്യത്തിലും ഈ രജത ജൂബിലി സ്മാരകമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരത്തിന് ശുദ്ധീകരണവും ഉദ്ഘാടനവും സംബന്ധിച്ച കർമ്മങ്ങൾ യഥാവിധി നിർവഹിച്ചു. ഈ അവസരത്തിൽ ബാലികാമഠം ഹൈസ്കൂളിന്റെ വിജയകരമായ പുരോഗതിക്ക് നിസ്വാർത്ഥമായും അശ്രാന്തമായും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഹെഡ് മിസ്ട്രസ്സ് മിസ്സ്. ബ്രൂക്സ്മിത്ത് അവർകൾക്ക് ഒരു സ്വർണ്ണ കുരിശും ചെയിനും ബാബ തിരുമനസ്സുകൊണ്ട് സമ്മാനിക്കുകയുണ്ടായി. പൂർവവിദ്യാർഥി നിയോഗം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെയും മുൻപ് ഇവിടെ അധ്യാപകവൃത്തിയിൽ ഇരുന്നിട്ട് ഉള്ളവരുടെയും ഒരു മഹായോഗം റിട്ടയേഡ് സർജൻ ജനറൽ വൈദ്യശാസ്ത്ര കുശല ഡോക്ടർ മിസ്സസ് പുന്നൻ ലൂക്കോസ് അവർകളുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു .അദ്ധ്യക്ഷ പ്രസംഗാനന്തരം മിസ് .സാറാമ്മ ചെറിയാൻ, മിസിസ് തങ്കമ്മ ഫെർണാണ്ടസ് എന്നിവർ ഈ സ്കൂളിനെ സംബന്ധിച്ച് അപദാനങ്ങളെ അനുസ്മരിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ത്യാഗ സമ്പന്ന ആയ മിസ്സ് ഹോംസിനെ സംബന്ധിച്ചും വളരെക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം കൃത്യ വ്യഗ്രതയും കുടുംബ ഭരണ ഭാരവും മൂലം ദൂരദിക്കുകളിൽ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ച് കാണുവാൻ ഇടയാക്കുന്ന ഈ സന്ദർഭം അത്യാഹ്ലാദ കരം ആണെന്നും വിവരിച്ചു ചെയ്ത പ്രസംഗങ്ങൾ ശ്രദ്ധേയങ്ങളയിരുന്നു. ആറു മണിയോടുകൂടി ഒരു തേയില സൽക്കാരം നടത്തപ്പെട്ടു അതുകഴിഞ്ഞ് സന്ധ്യയ്ക്ക് ബാലികമാരുടെ ചാന്ദ്രിക നൃത്തത്തോട് കൂടി ഞായറാഴ്ചത്തെ ചടങ്ങുകൾ സമാപിച്ചു.