ഫലനം
ഒരു ഗണത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് ഫലനം(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
- മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തിൽ ഒരു നിശ്ചിതപ്രതിബിംബം വേണം
- ഒരു അംഗത്തിന് ഒന്നിൽക്കൂടുതൽ പ്രതിബിംബങ്ങൾ ഉണ്ടാവരുത്.
- ഫലനം ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിർദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിർദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
- ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അൽഗരിതമോ ഉപയോഗിയ്ക്കാം.
സൂചിപ്പിയ്ക്കുന്നതിനുള്ള രീതികൾ
Xഎന്ന ഗണത്തിൽനിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും Y രംഗവും ആണ്.