പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
എസ്.ആർ.ജി. കൺവീനർ - രാജി.ആർ
ഐ.ടി ക്ലബ്
എസ്.ഐ.റ്റി.സി - ബിന്ദു വി ആർ
ജോയിന്റ് എസ്.ഐ.റ്റി.സി - പ്രജി
ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷം സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയും എല്ലാ പത്താം ക്ലാസിലെ കുട്ടികൾക്കും മാറിയ ടെക്സ്റ്റ് ബുക്കിലെ ഭാഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു . അടുത്ത സ്കൂളുകളിൽ പോയി പുതിയ OS ഇൻസ്റ്റാൾചെയ്തു
സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - നൗഷാദ് ബി
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - വിദ്യ രമേശ്
സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.വിവിധ ക്യാമ്പുകളിൽ പ്രമുഖരുടെ ക്ളാസുകൾ ഉണ്ടായിരുന്നു.2025 വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 21 ന് വിപുലമായി ആചരിച്ചു. ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഭാഗമായി സ്കൂളിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.കാൻസർ രോഗികൾക്ക് സ്കൂളിലെ പല ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾ മുടി ദാനം ചെയ്തു.
മാത്തമാറ്റിക്സ് ക്ലബ്
കൺവീനർ: രേഷ്മ സേനൻ
സയൻസ് ക്ലബ്
കൺവീനർ - ലിയ എച്ച് എസ്
ചാന്ദ്രദിനം സ്പെഷ്യൽ അസംബ്ലി
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൂന്തള്ളൂരിൽ ൽ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ബഹിരാകാശത്തെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ നന്ദി രേഖപ്പെടുത്തി
ലോക ലഹരിവിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങളും ചിന്തകളും എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ അവസരം നൽകി.
സോഷ്യൽ സയൻസ് ക്ലബ്
കൺവീനർ - ബിന്ദു. ആർ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർ ലിറ്റിൽ കൈറ്റ് സിലെ കുട്ടികളായിരുന്നു. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും ചെയ്തു. പാർലമെന്റിന്റെ ആദ്യസമ്മേളനം പ്രിൻസിപ്പൽ ശ്രീമതി. മാർജിയുടെയും ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദുവിന്റെയും നേതൃത്വത്തിൽ നടക്കുകയും ഈ യോഗത്തിൽ വച്ച് വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ജൂനിയർ റെഡ് ക്രോസ്
കൺവീനർ - പ്രജി.ജി പി
ജെ ആർ സി പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 ന് Rehabilitation centre വിസിറ്റ് ചെയ്തു.പരിസ്ഥിതി ദിന പ്രവർത്തനങ്ങളോട് അനുബന്ധിച്ച് പൂച്ചെട്ടി വിതരണം ചെയ്തു.ആഗസ്റ്റ് 6,9 ദിവസങ്ങളിൽ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ,പോസ്റ്റർ നിർമാണം,സഡാക്കു,പേപ്പർ ബാസ്ക്കറ്റ് നിർമാണം എന്നീ പ്രവർത്തനങ്ങൾ നടന്നു.
ഹിന്ദി ക്ലബ്
കൺവീനർ - രഹീന എ ആർ
ഹിന്ദി ഭാഷാ ശേഷി വർധിപ്പിക്കാനുള്ള സമഗ്ര ശിക്ഷ അഭിയാന്റെ പരിശീലന പദ്ധതിയായ സുരീലിഹിന്ദി സ്കൂളിൽ നടത്തി.ഹിന്ദി ഭാഷാപരിശീലനത്തിനുതകുന്ന രീതിയിൽ ഷോർട്ട്‌ഫിലിം ,വീഡിയോകൾ ,ഗാനങ്ങൾ ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു പരിശീലനം .ഹിന്ദിഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.
പ്രേംചന്ദ്ദിനാഘോഷം
ജൂലൈ 31 പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിനാഘോഷം നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദിയിൽ അസംബ്ലി നടത്തുകയുണ്ടായി.കുട്ടികൾ ഹിന്ദി നാടകം അവതരിപ്പിച്ചു.പ്രേംചന്റിന്റെ വിവിധ കഥാപാത്രങ്ങളെ അണിയറയിൽ സജ്ജമാക്കി.ഹിന്ദി വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയുണ്ടായി.
ഇംഗ്ലീഷ് ക്ലബ്
കൺവീനർ - ജസിയ മൻസൂർ
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ ആത്മ വിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷിലൂടെ ലക്ഷ്യമിടുന്നത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾത്തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി .സംഭാഷണങ്ങൾ,നാടകാവതരണം,കഥകൾ,കവിതകൾ തുടങ്ങിയവയുടെ അവതരണങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനം എളുപ്പമാക്കിയത്.
അറബിക് ക്ലബ്
കൺവീനർ - നൗഷാദ് ബി
പ്രവർത്തി പരിചയ ക്ലബ്
കൺവീനർ - മഞ്ജു.എം ആർ
പ്രവർത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ ഉള്ള പരിശീലനം നൽകി.പാവ നിർമാണം,പെയിന്റിംഗ്,ഗ്രാഫ്റ്റിംഗ്,ബഡ്ഡിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകി
വിദ്യാരംഗം കലാസാഹിത്യവേദി
കൺവീനർ-അഞ്ജന എസ്
പി എൻ എം ജി എച്ച് എസ് എസ് ൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി നടത്തി.ഈ അസംബ്ളിയിൽ വായന ദിനാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും നടന്നു.കാവ്യാലാപകനായ ശ്രീ മനോജ് പുളിമാത്ത് വിശിഷ്ട അതിഥി ആയിരുന്നു.പിടിഎ പ്രസിഡന്റ് ശ്രീമതി സബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സ്വാഗതം അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത വിശിഷ്ടാതിഥി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
യു പി വിഭാഗം സ്പെഷ്യൽ അസംബ്ലി നടത്തി.പി എൻ പണിക്കർ അനുസ്മരണം,കാവ്യാലാപനം വായനദിന പ്രതിജ്ഞ, , പുസ്തക നിരൂപണം ,വായന ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
ആരോഗ്യ ക്ലബ്
കൺവീനർ-മുഹ്‍സിന
ആരോഗ്യ ക്ളബിന്റെ നേതൃത്വത്തിൽ ഈ വർഷം സ്കൂളിൽ വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.BMI,HAEMOGLOBIN എന്നിവ പരിശോധിച്ചു.ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തി
പ്രവേശനോൽസവം 2025
മധ്യവേനലവധി കഴിഞ്ഞ് 2025 - 26 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പുതിയ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം നിർവഹിച്ചു.കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ രജിത,പി.ടി എ പ്രസിഡന്റ്ശ്രീമതി സബീന,വൈസ് പ്രസിഡന്റ് ശ്രീ അനസ് എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും SSLC ഫുൾ A+ നേടിയവർക്ക് മൊമെന്റോ നൽകുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എസ് പി സി കുട്ടികളും പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 9.30 ന് ആരംഭിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞകൾ ചൊല്ലുകയും ചെയ്തു.
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പോസ്റ്റർ നിർമ്മാണ മത്സരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വായന ദിനാഘോഷം 2025
പി എൻ എം ജി എച്ച് എസ് എസ് ൽ വായന ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ളിയിൽ വായന ദിനാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും നടന്നു.കാവ്യാലാപകനായ ശ്രീ മനോജ് പുളിമാത്ത് വിശിഷ്ട അതിഥി ആയിരുന്നു.പിടിഎ പ്രസിഡന്റ് ശ്രീമതി സബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സ്വാഗതം അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത വിശിഷ്ടാതിഥി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
യു പി വിഭാഗം സ്പെഷ്യൽ അസംബ്ലി നടത്തി.പി എൻ പണിക്കർ അനുസ്മരണം,കാവ്യാലാപനം വായനദിന പ്രതിജ്ഞ, , പുസ്തക നിരൂപണം ,വായന ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
ബഷീർ അനുസ്മരണം
ജൂലായ് 5 ബഷീർ അനുസ്മരണ ദിനമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.സ്കുൾ പ്രിൻസിപ്പൽ മാർജി ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കൂട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മൽസരം നടത്തുകയും മികച്ചവ അസംബ്ളിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുകയും ,കവിതകൾ ആലപിക്കുകയും,ക്വിസ്,പുസ്തക പ്രദർശനം തുടങ്ങിയവ നടത്തുകയും ചെയ്തു.
ചാന്ദ്രദിനാഘോഷം
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൂന്തള്ളൂരിൽ ൽ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ബഹിരാകാശത്തെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ നന്ദി രേഖപ്പെടുത്തി
പ്രേംചന്ദ്ദിനാഘോഷം
ജൂലൈ 31 പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിനാഘോഷം നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദിയിൽ അസംബ്ലി നടത്തുകയുണ്ടായി.കുട്ടികൾ ഹിന്ദി നാടകം അവതരിപ്പിച്ചു.പ്രേംചന്റിന്റെ വിവിധ കഥാപാത്രങ്ങളെ അണിയറയിൽ സജ്ജമാക്കി.ഹിന്ദി വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയുണ്ടായി.
സ്വാതന്ത്ര്യദിനാഘോഷം
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു..പ്രധാന അധ്യാപിക പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
കായികോത്‍സവം
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സെപ്തംബർ 12 നു സംഘടിപ്പിച്ചു
സ്‍കൂൾതല ശാസ്ത്രമേള
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള 2025 ഒക്ടോബർ 6-ാം തീയതി സംഘടിപ്പിച്ചു.പ്രവൃത്തി പരിചയം ,ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിത ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
ലഹരി വിരുദ്ധ കാമ്പയിൻ
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 30-ന് ,ലഹരി വിരുദ്ധ അസംബ്ളി,പോസ്റ്റർ നിർമ്മാണം,കലാപരിപാടികൾ,ലഹരി വിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.അസംബ്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ശിശുദിനാഘോഷം
വിവിധ പരിപാടികളോടെ ഈ വർഷത്തെ ശിശുദിനം സ്കൂളിൽ ആഘോഷിച്ചു.പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.വിവിധ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിച്ച് കുട്ടികൾ അസംബ്ളിയിൽ എത്തിയത് വളരെ കൗതുകകരമായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു
പ്രേം നസീർ അനുസ്മരണം
നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന പ്രേം നസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ 2026 ജനുവരി 16 ,പ്രേം നസീറിന്റെ 37-ാം ചരമവാർഷിക ദിനത്തിൽ പ്രേം നസീർ അനുസ്മരണ സമ്മേളനം നടന്നു.രാഷ്ട്രീയ,കലാസാംസ്കാരിക,സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കേടുത്തു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ വഞ്ചിയൂർ പ്രവീൺ കുമാർ പ്രേം നസീർ അനുസ്മരണം നടത്തി. പ്രേം നസീർ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ഗാനരംഗങ്ങൾ കോർത്തിണക്കിയ സംഗീത ദൃശ്യ വിരുന്നും ഉണ്ടായിരുന്നു.
റിപ്പബ്ളിക് ദിനാഘോഷം
ഭാരതത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം, പ്രേം നസീർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ പാതകയുയർത്തി. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ NCC, SPC കേഡറ്റുകൾ നയിച്ച റിപ്പബ്ലിക് ദിന പരേഡ് നടന്നു. സ്കൂൾ പ്രിൻസിപ്പൽ മാർജി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സീനിയർ അധ്യാപിക രഹ്ന ടീച്ചർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ പകർന്നു നൽകി