പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ജൂനിയർ റെഡ് ക്രോസ്/2023-24
2023-24 അധ്യയന വർഷത്തിൽ ജെ ആർ സി യുടെ തുടർ പ്രവർത്തനമെന്നോണം ജൂൺ മാസത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്ന കൂട്ടുകാർക്കായി "ബുക്ക് ബാങ്ക് പദ്ധതി" നടപ്പിലാക്കി . അതുപോലെ ഓണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികളുടെ വീട്ടിലേക്ക് കനിവിന്റെ കരുതൽ എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ എത്തിച്ചു. അധ്യാപക ദിനത്തിൽ സ്കൂളിലെ എല്ലാ അധ്യാപകർക്കും പേപ്പർ പേനകൾ നൽകിയും സ്വന്തമായി ഉണ്ടാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ നൽകിയും ആശംസകൾ അർപ്പിച്ചു. കൂടാതെ ആ വർഷം വിരമിക്കുന്ന അധ്യാപകരായ ആനി ടീച്ചർ ശാന്തകുമാരി ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിനായി സഹായിക്കുന്നതിന് വേണ്ടി "കുട്ടി ടീച്ചേഴ്സ് " എന്നൊരു ടീമിനെ ഉണ്ടാക്കുകയും ചെയ്തു. കുട്ടി ടീച്ചേഴ്സ് സ്പെഷ്യൽ അധ്യാപികയായ സീന ടീച്ചറുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ചുവരുന്നു. കേരളപ്പിറവി ദിനത്തിൽ സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും വിരലുകൾ പലനിറങ്ങളിൽ പതിപ്പിച്ച കേരളത്തിൻറെ ഭൂപടം പുനർ നിർമ്മിച്ചു. "വിരിയട്ടെ വിരൽ തുമ്പിലൊരു വർണ്ണ കേരളം" എന്ന പരിപാടി നടത്തപ്പെട്ടു. അതുപോലെ എല്ലാവർഷവും സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷിക്കാരായ അന്തേവാസികളെ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സന്ദർശിക്കുകയുണ്ടായി. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എടപ്പാളിൽ വെച്ച് നടന്ന ജെ ആർ സി യുടെ റാലിയിലും നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കാളികളായി. ജനുവരി മാസത്തിൽ A, B, C ലെവൽ കേഡറ്റുകളുടെ പരീക്ഷകളും കൃത്യമായി നടത്തുകയുണ്ടായി. ജനുവരി 2ന് വളയംകുളം എംവിഎം സ്ക്കൂളിൽ വെച്ച് നടന്ന പത്താം ക്ലാസ്സിലെ ജെ ആർ സി കുട്ടികളുടെ ഏകദിന ക്യാമ്പിലും കേഡറ്റ്സ് പങ്കെടുത്തു. ഈ വർഷം മുതൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി അധികമായി ഒരു യൂണിഫോം കൂടി നടപ്പിലാക്കി. എല്ലാ അധ്യായനവർഷത്തിൽ എന്ന പോലെയും ഈ വർഷത്തിലും സ്കൂളിലെ എല്ലാ പരിപാടികളിലും ജെ ആർ സി കുട്ടികളും പങ്കെടുത്തു .
![free food kit supply](/images/thumb/0/01/19043_red_cross1.jpg/300px-19043_red_cross1.jpg)
![കേരള പിറവി ദിനത്തിൽ അധ്യാപകരുടേയും കുട്ടികളുടേയും വിരലുകൾ പതിപ്പിച്ച് കേരളം പുന:സൃഷ്ടിച്ചപ്പോൾ](/images/thumb/b/b6/19043_hv3_keralam_using_finger_print.jpg/300px-19043_hv3_keralam_using_finger_print.jpg)
![J R C republic day rally](/images/thumb/9/9c/19043_hv3_jrc_republic_day_parade.jpg/300px-19043_hv3_jrc_republic_day_parade.jpg)