പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ഹിന്ദി ക്ലബ്ബ്
അറിവ് നിർമിച്ചെടുക്കുന്നതിനും സമൂഹത്തിൽ വിനിമയം ചെയ്യുന്നതിനും വിദ്യാഭ്യാസത്തിലുടെ കഴിവ് ആർജിക്കേണ്ടതുണ്ട് .അറിവ് നിർമ്മാണത്തിന്റെ കാര്യത്തിൽ വംശം, വർഗം,സ്ത്രി പുരുഷഭേദം തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനും അവർക്ക് കഴിയണം. തങ്ങളുടെ ആവശ്യങ്ങളും അറിവും ആശയങ്ങളും പങ്കു വെക്കുന്നതിനും പ്രതികരിക്കുന്നതിനും ആവശ്യമായ ഭാഷാനൈപുണ്യങ്ങൾ നാം കരസ്ഥമാക്കേണ്ടതുണ്ട് നമ്മുടെ സ്കൂൾ ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഹിന്ദി ക്ലബ്ബ് രുപീകരിക്കുന്നു. എല്ലാം വർഷവും ജൂൺ ആദ്യവാരം മുതൽ ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ഇതിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന് വേണ്ടി ക്ലബ്ബ് കൺവീനറെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു, പ്രഥമ യോഗത്തിൽ ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി അവതരിപ്പിക്കുകയും അത് പരിപൂർണ അർത്ഥത്തിൽ ക്ലാസുകളിൽ നടത്തുവാൻ പ്രത്യക നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. തുടർന്ന് ജൂലൈ 31 ന് പ്രേംചന്ദ് ദിനം വളരെ വിപുലമായി സം ഘടിപ്പിക്കുന്നു. ചുമർ പത്രിക , തയ്യാറാക്കുക, പ്രേംചന്ദിന്റെ കഥ പരിചയപ്പെടുത്തൽ ഡോക്യുമെന്റെറി പ്രദർശനം തുടങ്ങിയ വ്യതസ്ഥങ്ങളായ പരിപാടികൾക്ക് ആസൂത്രണം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട്.. അതിന് ശേഷം Augest 15 ന് സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ദേശഭക്തിഗാനം മത്സരം, ഹിന്ദി പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾക്ക് പ്രത്യേക പ്രാത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അതുപോലെ തന്നെ സെപ്റ്റബർ 14 ന് ഹിന്ദി ദിനത്തിൽ പ്രത്യേക പരിപാടികൾക്ക് രൂപം നൽകുന്നു. കവിതാ രചന, കഥാരചന, പ്രശ്നോത്തരി ,പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നു.സ്കുൾതലമത്സരങ്ങളിൽ മികവു പ്രകടിപ്പിക്കുന്നവരെ സബ്ജീല്ലാ തലത്തിൽ നടക്കുന്ന ഹിന്ദി സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. കുട്ടികൾ നിരവധി അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനും ക്ലബ്ബ് പ്രവർത്തനത്തിലുടെ സാധിക്കുന്നു. അതുപോലെ എല്ലാ വർഷവും ജനുവരി മാസത്തിൽ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമഹിന്ദി പരീക്ഷയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച Grade കരസ്ഥമാക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട് എല്ലാ വർഷങ്ങളിലും വൈവിധ്യങ്ങൾ നിറഞ്ഞ പരിപാടി സംഘടിപ്പിച്ച് ഇതര ക്ലബ്ബുകൾക്ക് മാത്യകയാകുന്ന രിതിയിലേക്ക് ഹിന്ദി ക്ലബ്ബ് മാറികൊണ്ടിരിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. തുടർന്ന് ഇത്തരം പരിപാടികളുമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ