പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 , പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ വിഭാഗത്തിലും പ്രീ പ്രൈമറി വിഭാഗത്തിലും പുതുതായി 19 കുട്ടികൾ ചേർന്നിരുന്നു.തൊപ്പികളും പൂ ചെണ്ടുകളും നൽകി അവരെ വരവേറ്റു. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ചാരിറ്റി സംഘടനയായ റേസ് വഴി 17 കുട്ടികൾക്ക് ബാഗും കുടയും അടങ്ങുന്ന കിറ്റ് വിതരണം ചെയ്ത.അതോടൊപ്പം കൂത്താട്ട് സൊസൈറ്റി വകയും പട്ടുവം സഹകരണ ബാങ്ക് വകയും കുടയും ബാഗുകളും കുട്ടികൾക്ക് വിതരണം ചെയ്തു.പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പർമാർ പി.വി.സിന്ധു,ശ്രീമതി.ശ്രുതി ,പി ടി എ പ്രസിഡന്റ് ശ്രീ.ദിലീപ് , ബാങ്ക് - സൊസൈറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 5 പരിസ്ഥിതിദിനം
# ,BEAT PLASTIC POLUTION
എന്ന സന്ദേശത്തോടെ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗവും മലിനീകരണവും തടയുവാനുള്ള പ്രവർത്തനങ്ങളുമായി ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു .പ്ലാസ്റ്റിക്കിന് എതിരായ ബോധവൽക്കരണ ക്ലാസ് ഹെഡ് മാസ്റ്റർ ശ്രീ ശിവജി മാസ്റ്റർ കൈകാര്യം ചെയ്തു നിരവധി വീഡിയോ ഉൾപ്പെടുത്തിയുള്ള അവതരണം കുട്ടികൾക്ക് മറക്കാൻ ആവാത്ത അനുഭവങ്ങളിൽ ഒന്നായി .തുടർന്ന് പ്രഫുൽ മാഷും ഈ വിഷയവുമായി ബന്ധപ്പെട്ട ഷോർട് ഫിലിം പ്രദർശനം നടത്തി .ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരവും ഒന്ന് രണ്ട ക്ലാസ്സുകൾക്ക് ആയി ചിത്രരചന മത്സരവും നടത്തി.
june 19 വായനാ ദിനം
വായനാദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടത് വായനാപക്ഷാചരണം പരിപാടി ഉച്ചയ്ക്ക് 2 :30 നു മുൻ പ്രധാനാധ്യാപിക ശ്രീമതി.അനിത.കെ ഉദ്ഘടനം ചെയ്തു. വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ സംസാരിച്ചു. ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക് ഏതാനും മികച്ച പുസ്തകങ്ങളും സംഭാവന ചെയ്തു.കൂടാതെ സ്കൂളിൽ "പുസ്തക സദ്യ " എന്ന പേരിൽ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പുസ്തക പ്രദര്ശന പരിപാടിയും നടത്തി
ജൂലൈ 1 ,സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പശാല (ഒന്ന് രണ്ട് ക്ലാസ്സിലെ രക്ഷിതാക്കൾക്ക് )
ഒന്ന് രണ്ട ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന സചിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട രക്ഷിതാക്കൾക്കായി നടത്തിയ പഠനോപകാര നിർമ്മാണ ശില്പശാല സ്രെധേയമായി മികച്ച പഠനോപകരണങ്ങൾ ഒറിഗാമി പേപ്പർ ക്രാഫ്റ്റ് രീതി ഉപയോഗിച്ച നിർമ്മിക്കാനുള്ള പരിശീഈലനം കണ്ണൂർ -കാസഗോഡ ജില്ലകളിലെ അറിയപ്പെടുന്ന ഒറിഗാമി -പേപ്പർ ക്രാഫ്റ്റ് വിദക്തനായ ശ്രീ മുരളീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്താനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണത്തോടെ പരിപാടി മികച്ച ശ്രെധ നേടി .
ജൂലൈ 5 ബഷീർ ദിനം
മലയാളത്തിലെ പ്രശസ്ത സാഹിത്യ കരൺ ശ്രീ വൈക്കം മുഹമ്മദ്‌ബഷഹീറിന്റെ ചരമ ദിനമായ ജൂലൈ 5 ന് സ്കൂളിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ പരിപാടികൾ ജൂലൈ 10 ലേക്ക് മാറ്റി വെക്കുകയായിരുന്നു .നാലാം താരത്തിലെയും മൂന്നാം താരത്തിലെയും വിദ്യാർത്ഥിക്കൽ അവതരിപ്പിച്ച "പാത്തുമ്മയുടെ ആട് "എന്ന കഥയിലെ ചെറിയ ഭാഗത്തിന്റെ ദൃശ്യാവിഷ്‌കാരം സ്രെധേയമായി .ബഷീർദിനത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരവും വിദ്യാർത്ഥികൾക്കായി നടത്തിയിരുന്നു .
ആഗസ്റ്റ് 15 _ സ്വാതന്ദ്ര്യദിനം .
ഈ വർഷത്തെ സ്വാതന്ദ്ര്യ ദിനാഘോഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹരണ ത്തോടെ വിപുലമായി ആഘോഷിച്ചു ,"സ്വടന്ത്ര്യസമരപഥങ്ങളിലൂടെ "എന്ന ചിത്ര പ്രദർശനം ജന സ്രെദ്ധനേടി ദിവസങ്ങൾക്കു മുന്നേ തുടങ്ങിയ പ്രയത്നമായിരുന്നു ഈ പരിപാടിയുടെ വിജയത്തിന് മുന്നിൽ . വാർഡ് മെമ്പർ ശ്രീമതി സിന്ധു ഈ പരിപാടി ഉൽഘാടനം ചെയ്തു .ഇതുമായി ബന്ധപ്പെട്ടു ക്വിസ്സ് മത്സരവും നടത്തി
ആഗസ്ത് 17 കർഷക ദിനം
ചിങ്ങം 1 കർഷകദിനം ,എല്ലാ വർഷത്തെയും പോലെ തന്നെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഈ വർഷത്തെ മികച്ച തെങ്ങ് നെല്ല് കർഷകനായി പട്ടുവം പഞ്ചായത്ത് ആദരിച്ച .ശ്രീ ചന്ദുക്കുട്ടി കളരിക്കലിനൊപ്പം ഒരു അഭിമുഖ പരിപാടി നമ്മുടെവിദ്യാലയം സംഘടിപ്പിച്ചു ."പാഠം ഒന്ന് പാടത്തേക്ക്" എന്ന പേരിൽ നടത്തിയ പരിപാടി മംഗലശ്ശേരി പുഴക്കരയിൽ വെച്ച് നടന്നു. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്നുള്ള വിരസമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു പകരം ,കൃഷിയെ കുറിച്ച് കുട്ടികൾക്ക് അറിയാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ അവരുടെ തനതായ ഭാഷയിൽ തത്സമയം കര്ഷകനുമായി പങ്കുവെച്ചത് പുതിയ അനുഭവമായി . കുട്ടികളുടെ ചോദ്യങ്ങൾക്ക് അത്യന്തം താല്പര്യത്തോടും കൃത്യതയോടും കൂടെ തന്നെ അദ്ദേഹം മറുപടി പറയുകയും ചെയ്തു. അഭിമുഖ പരിപാടിക്ക് ശേഷം നെൽകൃഷി ചെയ്യുന്ന പാടത്തേക്ക് പോകുകയും കൃഷിയിലെ നൂതന സങ്കേതങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തുകയും ചെയ്തു. തെങ്ങു കൃഷിയിലും നെൽ കൃഷിയിലും ഉണ്ടാകുന്ന രോഗ ബാധകളെ കുറിച്ചും അതോടൊപ്പം തന്നെ കർഷകന്റെ മിത്രങ്ങളായ ജീവജാലങ്ങളെ കുറിച്ചും ചന്ദുവേട്ടൻ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ വീടും അരികിലായിട്ടുള്ള പശു തൊഴുത്തും സന്ദർശിക്കുകയുണ്ടായി. ഇത്തരം കാര്യങ്ങൾ നേരിട്ട് കണ്ടും, കേട്ടും ,തൊട്ടും നേടിയെടുക്കുന്ന അറിവിനോളം വരില്ല ഒരു പുസ്തക അറിവുകളും എന്നത് ഈ പരിപാടിക്ക് ശേഷം നടത്തിയ തുടർ പ്രവർത്തനങ്ങളിൽ നിന്നും നമ്മൾ അധ്യാപകർക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച അംഗീകാരവും അഭിനന്ദനങ്ങളും "പാഠം ഒന്ന് പാടത്തേക്ക് " എന്ന പേരിൽ ഞങ്ങൾ ആവിഷ്‌ക്കരിച്ച ഈ പരിപാടി നേടിയെടുത്തു.
ആഗസ്ത് 25 -ഓണാഘോഷം എൻഡോവ്മെന്റ് വിതരണം
ഈവർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം നടത്തി ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടീച്ചർ ,വാർഡ് മെംമ്പർ ശ്രീമതി സിന്ധു ടി വി ,എസ എം സി ചെയർമാൻ ശ്രീ ഷഫീക്ക് എന്നിവർ പരിപാടിയിൽ സന്നിഹതരായി .എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അബ്ദുൽ വർഗീസ് അനുരഞജ് എന്നിനി വിദ്യാർത്ഥികളെയും അനുമോദിച്ചു .മദർ പി ടി എ അംഗങ്ങളുടെ കൈകൊട്ടിക്കളിയും അരങ്ങേരി ,പതിവ് ഓണാഘോഷ പരിപാടികൾക്ക് ശേഷം നാല് മാണിയോട് കൂടി പരിപാടി അവസാനിപ്പിച്ചു .
ഡിസംബർ 11 പലഹാരമേള
ഒന്നാം തരത്തിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നടത്തിയ പലഹാരമേളയിൽ വൈവിധ്യമാർന്ന പലഹാരങ്ങളുടെ പ്രദർശനം നടത്തുകയും ആഹാരവും ആരോഗ്യവും എന്ന വിഷയത്തിൽ പ്രധാന അധ്യാപകൻ ശ്രീ ശിവജി മാസ്റ്റർ ക്ലാസ് എടുക്കുകയും ചെയ്തു .
കുട്ടികൾക്ക് പലഹാരം വിതരണം ചെയ്‌തു .
ജനുവരി 5 സംയുക്ത ഡയറി പ്രകാശനം
ഒന്ന് രണ്ടു ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷ ശേഷി യും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ ഈ വര്ഷം തുടക്കമിട്ട സംയുക്ത ഡയറി എന്ന പ്രവർത്തനത്തിന്റെ തുടർച്ചയായി ഒന്ന് റാൻഡ് ക്ലാസ്സിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മികച്ച ഡയറി താളുകൾ ഉൾപ്പെടുത്തി "മൊഴിമുത്തുകൾ" എന്ന പേരിൽ പുറത്തിറക്കിയ സംയുക്ത ഡയറി കുറിപ്പുകൾ ബി ആർ സി കോഓർഡിനേറ്റർ ആയ ശ്രീ ബിജേഷ് മാസ്റ്റർ രക്ഷിതാക്കളുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു .സംയുക്ത ഡയറി കുറിപ്പുകൾ നൂറ് ദിവസം പൂർത്തിയാക്കിയ കുട്ടികൾക്ക് അനുമോദനം നൽകി .സ്കൂളിലെ മുൻ അധ്യാപകൻ ആയ ഉസ്മാൻ മാസ്റ്റർ എം പി ടി എ ഭാരവാഹിയായ ഫാസില എന്നിവർ പരിപാടിയിൽ സന്നിഹതരായി .
ഡിസംബർ 11 പലഹാരമേള
ഒന്നാം തരത്തിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നടത്തിയ പലഹാരമേളയിൽ വൈവിധ്യമാർന്ന പലഹാരങ്ങളുടെ പ്രദർശനം നടത്തുകയും ആഹാരവും ആരോഗ്യവും എന്ന വിഷയത്തിൽ പ്രധാന അധ്യാപകൻ ശ്രീ ശിവജി മാസ്റ്റർ ക്ലാസ് എടുക്കുകയും ചെയ്തു . കുട്ടികൾക്ക് പലഹാരം വിതരണം ചെയ്‌തു .