പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/മാനവന്റെ ഭീതി

മാനവന്റെ ഭീതി


ലോകമാകെ ചുറ്റിസഞ്ചരിച്ചു
വ്യാധിയായ് മനുഷ്യജീവനെ
കൊന്നൊടുക്കി മഹാസമുദ്രമായ്
ശരീരമാകെ കാത്തുകൊൾക
നിത്യമെന്നും ജീവനായി
രക്ഷയായ് ചികിത്സയൊന്നും
ഇല്ലയീ ദുനിയാവിൽ ഒരിടത്തും

കൂട്ടമുള്ള സ്ഥലങ്ങളിൽ ഒഴിഞ്ഞുമാറുക
സഹജരെ കൈകളാകെ വൃത്തിയായി
സൂക്ഷിച്ചുകൊൾക സഹജരെ
കെടുതികൾതൻ പ്രളയാരവ
നിരകൾ കെടുത്തി മാനവന് നിദ്ര
യെന്നും എപ്പോഴും കേരളത്തിൽ
ഒരറുതിയില്ല കെടുതികൾക്ക്
സഹജരെ രക്ഷയായ് നമ്മൾ
ഉയിർത്തെഴുന്നേറ്റ് വരണം
വേരുകളറ്റു മറിഞ്ഞ പ്രതീക്ഷകൾ
നമ്മൾ ഉയിർത്തെഴുന്നേല്പിക്കണം

അതുല്യ മേരി ജോസഫ്
7 C സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത