നേട്ടങ്ങൾ ഗവഃ എൽ.പി.എസ്.ഡാലുമുഖം

Schoolwiki സംരംഭത്തിൽ നിന്ന്

ഡാലുംമുഖം സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അര്ഹരായിട്ടുണ്ട് .എൽ .എസ് .എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

                2021 _ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി .ആർ .ടി.യിൽ നിന്നും ലഭിക്കുകയുണ്ടായി.

                2012 _ 2013 അധ്യയന വർഷത്തിൽ സബ് ജില്ലാതല ശാസ്ത്ര ക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു.അക്ഷരമുറ്റം ക്വിസ്സിനു ഒന്നാം സ്ഥാനവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി.

             2014 _  2015 അധ്യയന വർഷത്തിൽ പ്രവർത്തി പരിചയ മേളക്ക് 8 ഇനങ്ങളിൽ സബ് ജില്ലയിൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.ഗാന്ധി ദർശൻ ആൽബം നിർമാണത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

            2015 _2016 അധ്യയന വർഷത്തിൽ ഗാന്ധി കലോത്സവത്തിൽ സബ് ജില്ലാ ക്വിസ്സ് മത്സരത്തിനും പ്രസംഗത്തിനും രണ്ടാം സ്ഥാനം ലഭിച്ചു.പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാതലത്തിൽ രണ്ടിനങ്ങൾക്കു ഒന്നാം സ്ഥാനവും രണ്ടു ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും ഒരു ഇനത്തിന് മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലാതല പ്രവർത്തി പരിചയ മേളക്ക് നാലാം സ്ഥാനവും" എ " ഗ്രേഡും ലഭിച്ചു.യുറീക്കാ വിജ്ഞാനോത്സനത്തിനു പഞ്ചായത്തു തലത്തിലും മേഖലാതലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.

            2016-17 ൽ അക്ഷരമുറ്റം ക്വിസ്സിനു ഒന്നാം സ്ഥാനവും 1000 രൂപയും മൊമെന്റവും സർട്ടിഫിക്കറ്റും ലഭിച്ചു.സബ് ജില്ലാതല സോഷ്യൽ സയൻസ് ക്വിസ്സിനു ഒന്നാം സ്ഥാനവും സയൻസ് ക്വിസ്സിനു രണ്ടാം സ്ഥാനവും ലഭിച്ചു.യുറീക്ക വിജ്ഞാനോത്സവത്തിൽ നാടകം,പോസ്റ്റർ രചന ,അന്വേഷിക്കൂ കണ്ടെത്തൂ എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഗാന്ധിദർശൻ ക്വിസ്സിനു സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.  സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 3 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും 1 ഇനത്തിന് രണ്ടാം സ്ഥാനവും 2 ഇനങ്ങൾക്കു മൂന്നാം സ്ഥാനവും ലഭിച്ചു. ഗണിത ശാസ്ത്ര മേളയിൽ ജോമെട്രിക്കൽ ചാർട്ടിന് രണ്ടാം സ്ഥാനം ലഭിച്ചു.ജില്ലാതല പ്രവർത്തി പരിചയ മേമേളയിൽ ചിത്രത്തുന്നൽ ഇനത്തിന് ഒന്നാം സ്ഥാനവും ലോഹത്തകിടിൽ കൊത്തുപണി ഇനത്തിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.മുത്ത് കൊണ്ടുള്ള പാവ നിർമാണത്തിന് 'എ " ഗ്രേഡ് ലഭിച്ചു.

           2018 -19 ൽ സബ് ജില്ലാ തല അക്ഷരമുറ്റം ക്വിസ്സിനു ഒന്നാം സ്ഥാനം ലഭിച്ചു.

           2015 -2016 അധ്യയന വർഷത്തിൽ 4 കുട്ടികള്ക്കും 2017 -2018 ലും ഓരോ കുട്ടിക്കും 2019 -2020 ൽ 8 കുട്ടികൾക്കും 2020 -2021 ൽ 10 കുട്ടികൾക്കും എൽ .എസ് .എസ് സ്‌കോളർഷിപ്പ് ലഭിക്കുകയുണ്ടായി .