മധ്യവേനലവധിക്കാലം - നമ്മളെല്ലാവരും കൂട്ടുകാരുമൊത്തും ബന്ധുവീടുകളിൽകറങ്ങിയും ആർത്തുല്ലസിച്ചുനടക്കേണ്ടിയിരുന്ന സമയം. അവിചാരിതമായി കടന്നു വന്ന കൊറോണ രോഗത്താൽ നമ്മൾ മാനസികമായി തളർന്നു പോയി. എങ്കിലും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ ചില നിയന്ത്രണങ്ങൾ എടുക്കാം. കൈകോർത്ത് പിടിച്ച് തോളിൽകൈയിട്ടുനടന്ന കൂട്ടുകാരോട് സ്നേഹത്തിന്റെ ഭാഷയിൽ അകലം പാലിക്കാം. കഴിവതും പൊതുസ്ഥലങ്ങളിൽ പോകാതിരിക്കാം. കൂട്ടുകൂടി യാത്രചെയ്യാതിരിക്കാം. മാസ്ക്ക് ധരിക്കാം. കൈകൾ കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകിവൃത്തിയാക്കാം. നമ്മുടെ ആരോഗ്യം ലോകത്തിന്റെ ഒന്നടങ്കം ആരോഗ്യമാകയാൽ വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കാം. നല്ലൊരുനാളേയ്ക്കായി സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.