ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി ക്ലബ്ബ്


2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം,  പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.   മഴക്കാല രോഗങ്ങളും പരിഹാര മാർഗങ്ങ ളം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട്  പ്രവർത്തനം കുട്ടികൾക്ക് നൽകി  ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.



സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

മാസത്തിൽ ഒന്ന് രണ്ട് തവണ അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, മോഡൽ നിർമ്മാണം, പ്രസംഗം, ഗാനാലാപനം,സ്കിറ്റ് പതിപ്പ് പ്രകാശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇതുകൂടാതെ വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ ശാസ്ത്ര ക്വിസ് എന്നിവ നടത്തിവരുന്നു.  ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി "സുസ്ഥിരവികസനത്തിനായി അടുക്കളയിലെ ഊർജ്ജപരിപാലനം" എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് തയ്യാറാക്കി സയൻസ് ക്ലബ്ബിൽ അവതരിപ്പിച്ചു.

സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിക്കുകയും അതിൽ വിജയിച്ചവർ സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് നമ്മുടെ സ്കൂളിന് യുപി സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റ് ലഭിക്കുകയുണ്ടായി.


2023-24വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ്‌ പ്രവർത്തനം

കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.എല്ലാ ബുധനാഴ്ചയിലും ക്ലബ്ബിന്റെ മീറ്റിംഗ് കൂടാറുണ്ട്.ജൂൺ 26ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച പോസ്റ്റർ നിർമ്മാണവും അവയുടെ പ്രദർശനവും നടത്തി.

August6,9ഹിരോഷിമ, നാഗസാക്കി ദിനങ്ങളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ, സഡാക്കോകൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.SS club ന്റെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മിക്കുകയും സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ ന് കൈ മാറുകയും ചെയ്തു.അത് സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.August 15സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ വിവിധങ്ങളായ  കലപരിപാടികൾ നടത്തി.

സ്കൂൾ തല മേള സംഘടിപ്പിക്കുകും അതിലെ വിജയികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.സബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ  ഓവറാൾ ഫസ്റ്റ് ലഭിച്ചു.

ലോഷൻ നിർമ്മാണം


ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ

1. എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കുന്നു.

2. ലഭിച്ച നിർദ്ദേശപ്രകാരം സ്കൂളിലെ എല്ലാ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തിയിട്ടുണ്ട്.

3. ഹെൽത്ത് ക്ലബ്ബിൽ നിന്നും അംബാസിഡർമാരെ തിരഞ്ഞെടുത്തു  സ്കൂൾ ക്ലാസ് റൂമുകളുടെ നിരന്തരമായി വൃത്തി പരിശോധിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

4.പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ തരംതിരിച്ച് സ്കൂൾ മാലിന്യമുക്തമാക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ചെയ്തിട്ടുണ്ട്.


2023 24 വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

                ഗണിതാഭിരുചിയുള്ള കുഞ്ഞുങ്ങളുടെ കൂട്ടായ്മയാണ് ഗണിത ക്ലബ്‌. ക്ലബ്ബിന്റെ  ഉദ്ഘാടനം ശ്രീമതി അമ്പിളി ടീച്ചറാണ് നിർവഹിച്ചത്. ആഴ്ചയിലെ വെള്ളിയാഴ്ചയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗണിത പാട്ടുകൾ, പസിലുകൾ, ഗണിത കളികൾ എന്നിവ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി  ചെയ്തിരുന്നു. ഓഗസ്റ്റ് മാസം ജോമട്രിക്കൽ ചാർട്ട് രചന മത്സരം നടത്തിയിരുന്നു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഈ മത്സരത്തിൽ ഉണ്ടായി.

       ഒക്ടോബറിൽ നടന്ന സബ്ജില്ല ഗണിത  ശാസ്ത്ര മേളയിൽ  മികച്ച പ്രകടനം കുട്ടികൾ കാഴ്ച വച്ചു. സ്റ്റിൽ മോഡൽ ഒന്നാം സമ്മാനം. നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് , പസിൽ എന്നിവയ്ക്ക് എ ഗ്രേഡും ലഭിച്ചു.





2023-24 വർഷത്തെ നേട്ടങ്ങൾ

ഉപജില്ലാ ശാസ്ത്രമേളയിൽ യു പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം

ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ യു പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം

ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ യു പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം

ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ എൽ പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം

ജില്ലാ കലോത്സവം

ഇംഗ്ലീഷ് പദ്യം ചൊല്ലൽ യു പി ഒന്നാം സ്ഥാനം

കന്നഡ പദ്യം ചൊല്ലൽ യു പി രണ്ടാം സ്ഥാനം

യു പി വിഭാഗം മികച്ച നടി

ഉപജില്ലാ കലോത്സവം

മികച്ച പൊതു വിദ്യാലയം എൽ പി വിഭാഗം ജനറൽ ഓവറോൾ ഒന്നാം സ്ഥാനം

എൽ പി വിഭാഗം അറബിക്ഓ വറോൾ ഒന്നാം സ്ഥാനം

എൽ പി വിഭാഗം ജനറൽ ഓവറോൾ ഒന്നാം സ്ഥാനം

യു പി വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം

മികച്ച നടി