ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ
സ്കൂൾ കായികമേള 2025:
https://youtu.be/BTIoTMKOu-8?si=o6xUZZhMOwfnmvRy
സ്കൂൾ അസംബ്ലിയിലെ പ്രതിജ്ഞ


29.08.2025-നു പ്രധാനാദ്ധ്യാപകൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂവിളിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പൂക്കളമത്സരം, സുന്ദരിക്കു പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്ബോൾ, പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ നൽകി. എല്ലാവരെയും പാല്പായസമൂട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഞ്ചാരശേഷിയില്ലാത്ത കുട്ടിയുടെ വീട്ടിൽ കുറച്ച് അദ്ധ്യാപകരും ബി.ആർ.സി. പ്രതിനിധികളും കുട്ടികളും ചെന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും പായസവും സമ്മാനിച്ചു പാട്ടുകൾ പാടി ഓണത്തിന്റെ ആഹ്ളാദം പങ്കിട്ടു.
https://youtube.com/shorts/9DmcX09JpBk?si=9jtMQ21pMYgDPZdA
https://youtube.com/shorts/_Bb0C4Pvjyw?feature=share


മഹാകവി കാളിദാസന്റെ രഘുവംശം മഹാകാവ്യത്തിലെ ഇന്ദുമതീസ്വയംവരഭാഗത്തിലെ ഏതാനും ശ്ലോകങ്ങൾ പത്താം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലുണ്ട്. മഹാകവിയ്ക്കു 'ദീപശിഖാകാളിദാസൻ' എന്ന ബഹുമതി ലഭിക്കാനിടയാക്കിയതും 'ഉപമാകാളിദാസസ്യ' എന്ന ശൈലി രൂപപ്പെടാനിടയാക്കിയതുമായ ശ്ലോകവും അതിന് ശ്രീ. അത്തിപ്പറ്റ രവി രചിച്ച പരിഭാഷാശ്ലോകവും Gemini ഉപയോഗിച്ചു നിർമ്മിച്ച ചിത്രവും:
സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാർഗ്ഗാട്ട ഇവ പ്രപേദേ
വിവർണ്ണഭാവം സ സ ഭൂമിപാലഃ
-മഹാകവി കാളിദാസൻ
[സാരം: രാത്രിയിൽ രാജവീഥിയിലൂടെ നീങ്ങുന്ന ദീപശിഖയെത്തുന്ന ഭാഗത്തെ അട്ടം (മേല്പുര) പ്രകാശമുള്ളതാകുകയും പിന്നിട്ട ഭാഗം ഇരുളിലാഴുകയും ചെയ്യുന്നതുപോലെ വിവാഹമാല്യവുമായി നടന്നുനീങ്ങിയ വധു സമീപിച്ച രാജാക്കന്മാരുടെ മുഖം പ്രതീക്ഷയുടെ വെളിച്ചമുള്ളതും പിന്നിട്ടവരുടെ മുഖം നൈരാശ്യത്താൽ ഇരുണ്ടതുമായിത്തീർന്നു]
ഹാ! രാവിൽ നീങ്ങും തിരിനാളമായി-
ട്ടോരോ നൃപന്നും വധു പിന്നിടുമ്പോൾ,
നരേന്ദ്രമാർഗ്ഗത്തിനിയന്നതാം മേൽ-
പ്പുരയ്ക്കു തുല്യം മുഖമൊട്ടിരുണ്ടൂ.
-അത്തിപ്പറ്റ രവി

ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ്ദിനാചരണം 2025-26
https://youtube.com/shorts/9otS4PoH1WI?si=3HJLhuvp5-nKa032
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു.
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ കായികാദ്ധ്യാപകൻ ശ്രീ. അർജ്ജുൻ രവി വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും പരിശീലിപ്പിക്കുന്നുണ്ട്.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂർ ഓരോരോ വിഷയം എന്ന രീതിയിൽ 2025 ജൂൺ 23 മുതൽ അധികസമയം ക്ലാസെടുക്കുന്നുണ്ട്. അതോടൊപ്പം പഠനനിലവാരത്തിൽ പിന്നാക്കമുള്ള കുട്ടികൾക്കു സവിശേഷപരിശീലനവും നൽകുന്നു.
NMMS പരീക്ഷയെഴുതുന്ന കുട്ടികൾക്കുള്ള പരിശീലനം ജൂലായ് ആദ്യവാരത്തിൽ തുടങ്ങാനുദ്ദേശിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025 ജൂൺ 30 - ന് ആരോഗ്യവകുപ്പുജീവനക്കാർ വന്നു പേവിഷപ്രതിരോധബോധവത്കരണ ക്ലാസെടുത്തു. https://youtu.be/EsqWgiA_M5c
തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്തിലെ ഒരാൾക്കു നിപ പോസിറ്റിവ് ആയതിനാൽ അവരുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടു. സ്കൂൾ വിടണം, ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കരുത് എന്നു ജില്ലാ കലക്ടർ നിർദ്ദേശിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് 04.07.2025 വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ ഫോണിലറിയിച്ചു. ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും അറിയിപ്പു കിട്ടി. 07.07.2025 തിങ്കളാഴ്ച്ച മുതൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കണമെന്ന് അന്നു രാത്രി പാലക്കാട് DDE നടത്തിയ ഗൂഗിൾ മീറ്റിൽ നിർദ്ദേശം ലഭിച്ചു. അതനുസരിച്ച് പ്രത്യേക ടൈം ടേബിളുണ്ടാക്കി ക്ലാസുകളാരംഭിച്ചു.
സർക്കാർ നിർദ്ദേശപ്രകാരം സ്കൂളിൽ മൂന്നിടത്തു ഷുഗർ ബോർഡ് സ്ഥാപിച്ചു:

