ജൂലായ് 21 -ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലായ് 21 ചാന്ദ്രദിനം

തിങ്കൾ തേരേറി 2k22

ജൂലൈ 20 21 തീയതികളിൽ ആയി ചാന്ദ്രദിനം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. ജൂലൈ 20ന് പൊള്ളപ്പൊയിൽ എ എൽ പി എസ് എച്ച് എം ശ്രീ പ്രദീപൻ മാസ്റ്റർ ആകാശ വിസ്മയങ്ങളെ കുറിച്ച് വിശദമായ ഒരു ക്ലാസ് നൽകി. ഹെഡ്മാസ്റ്റർ ശ്രീ സി വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീമതി യമുന നന്ദിയും രേഖപ്പെടുത്തി.

ജൂലൈ 21ന് സ്കൂൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗരയൂഥം പരിചയപ്പെടൽ പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിക്കപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിന പതിപ്പുകൾ നിർമ്മിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതൽ സൗരയൂഥം പരിചയപ്പെടൽ എന്ന പരിപാടിയിൽ യുപി വിഭാഗം കുട്ടികൾ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എന്നീ കഥാപാത്രങ്ങളായി അവയെ സ്വയം പരിചയപ്പെടുത്തിയത്ഏവരെയും ആകർഷിച്ചു. ജൂലായ് 22ന് മൾട്ടിമീഡിയ ക്വിസ് നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=ജൂലായ്_21_-ചാന്ദ്രദിനം&oldid=1866481" എന്ന താളിൽനിന്ന് ശേഖരിച്ചത്