ജി വി എൽ പി എസ് ചിങ്ങോലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

1. ഗണപതി വിലാസം എൽപി സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ്സ്‌ വരെ ഇംഗ്ലീഷ് &മലയാളം മീഡിയം പഠനം നല്ല രീതിയിൽ നടന്നു വരുന്നു.ഓരോ വർഷവും വിവിധ തരത്തിലുള്ള അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിലും അദ്ധ്യാപകർ നല്ല പിന്തുണ നൽകുന്നുണ്ട്.ആയതിനാൽ കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.

2.  ഹൈ -ടെക് ക്ലാസ്സ്‌ മുറിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്‌ മുറികളും വൈദ്യുതീകരിച്ചതും ലാപ് ടോപ്, പ്രൊജക്ടർ ഉപയോഗിച്ച് പഠനം കൂടുതൽ കാര്യക്ഷമമാക്കാനും പഠന പ്രവർത്തനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും സാധിക്കുന്നു.

3. കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് കളികളിൽ പങ്കെടുക്കാൻ പ്രത്യേക കളിസ്ഥലം ഉണ്ട്.

4. കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ ലൈബ്രറി ഉണ്ട്.

5.കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് അവശ്യമായ മാസ്ക്ക്, സാനിറ്റേസർ എന്നിവ കരുതിയിട്ടുണ്ട്.

6.ഗുണമേന്മയുള്ള ഉച്ചഭക്ഷണം തയ്യാറാക്കാൻ ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട്.

7. കുടിവെള്ള സൗകര്യം ഉണ്ട്.