ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മൊട്ടകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ മൊട്ടകൾ

കൊറോണക്കാലത്തെ മൊട്ടകൾ

    മുടിവെട്ടാത്തവർക്ക് ശകുനമായി കൊറോണ . ബാർബ‍‍ർമാരുടെ കഞ്ഞികുടിമുട്ടിച്ച്   കൊറോണ. ഈ കൊറോണകാലത്ത് മൊട്ടയടിക്കാത്തവരായി ചുരുക്കം ചിലർ മാത്രം.എന്തിന് സ്കൂൾ തുറക്കുന്നതുവരെ  മുടി വെട്ടില്ലെന്നു പറഞ്ഞ ഞാൻ പോലും  മൊട്ടയടിച്ചുപോയി.മൊട്ടയടിക്കുന്നതുവരെ ഒരു പ്രശനവുമില്ലാത്ത എനിക്ക് പിന്നീട് ഓരോരോ പ്രശ്നങ്ങളായി. ആദ്യത്തേത് കൂട്ടുകാരുടെ കളിയാക്കലാണ്.അത് പോട്ടേന്ന് വെയ്ക്കാം എൻെറ അനിയത്തിയുടെ ശല്യമാണ് സഹിക്കാത്തത്.രണ്ടാമത്തേത്  എൻെറ വെപ്രാളമാണ്. സ്കൂൾ തുറക്കുമ്പോഴേക്ക്  എൻെറ മുടിയെങ്ങാനും വന്നില്ലെങ്കിലുണ്ടാകുന്ന കാര്യം പറയേണ്ട. അടുത്തതാണ് ഏററവും വലിയ  പ്രശ്നം .ഇത്തിരി കാററ് കൊളളാൻ പാടത്തേക്ക് ഇറങ്ങിയാൽ കൊതുകും ഈച്ചയും വന്ന് തലയിൽ പൊതിയും.പിന്നെ ചൊറിച്ചിലാകും,വേദനയും. പിന്നത്തേത് വലിയ പ്രശ്ന മില്ലെങ്കിലും അതും കുറച്ച് കഠിനമാണ്. വെയിലുളളപ്പോൾ പുരത്തിറങ്ങിയാൽ തല ചുട്ട്പൊളളും.

എന്തൊക്കെയായാലും ഒരു കാര്യത്തിൽ ആശ്വസമുണ്ട്.ഞാൻ മാത്രമല്ലല്ലോ മൊട്ടയടിച്ചിട്ടുളളത്.



ഒരു കാര്യത്തിൽ ഉറപ്പാണ് മൊട്ടയടിക്കേണ്ടി വന്നവർ കൊറോണയെ ഭയക്കുക മാത്രമല്ല വെറുക്കുകയും ചെയ്യുന്നുണ്ടാവും

അമൽദേവ് വി പി
7 B ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ