ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകം ഇന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19. ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരി രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണവൈറസ് ആണ് ഈ രോഗം പരത്തുന്നത് . ഈ മഹാമാരിയെ തടയാൻ ലോകമാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ് . കോടിക്കണക്കിനു ആളുകളുടെ ജീവനെടുക്കാൻ കഴിയുന്ന കൊറോണവൈറസിനെ ലോകത്തുനിന്ന് തുടച്ചുമാറ്റാൻ വേണ്ടിയാണു നാം ശ്രമിക്കേണ്ടത് . കേരളമെന്ന നമ്മുടെ നാടിനെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ നമ്മുടെ ആരോഗ്യമന്ത്രിയും ഡോക്ടർമാരും അത് തടയാൻ ശ്രമിക്കുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു . കൈകൾ സോപ്പുപയോഗിച്ച വീണ്ടും വീണ്ടും കഴുകാനും സാമൂഹ്യഅകലം പാലിക്കാനും ആവശ്യത്തിനുമാത്രം പുറത്തിറങ്ങാനും നിർദേശിച്ചു . ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാം . മറ്റു പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു . നാം ഒറ്റക്കെട്ടായി നിന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തുനിന്ന് ഇല്ലാതാക്കാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം