ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്

2022-23 വരെ2023-242024-25


പ്രവേശനോൽസവം

2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.

പരിസ്ഥിതിദിനം

2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പ‍ഞ്ചായത്ത് അംഗം ശ്രീ.അഡ്വ. R റിയാസ്,മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു

വായനാദിനം

വായനാവാരവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സുകാർ തയ്യാറാക്കിയ കുട്ടിപ്പത്രം
മധുരം മലയാളം- കുട്ടികൾ വായനയിൽ

വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു.

ഡോക്ടേഴ്സ് ദിനം

ജുലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുട്ടികളും അധ്യാപകരും പി.റ്റി. എ. അംഗങ്ങളും അടങ്ങുന്ന സംഘം എത്തി ‍ഡോ. കണ്ണനേയും ഡോ.സ്റ്റെഫിയേയും ആദരിച്ചു.

ബഷീർദിനം

ജുലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടന്നു.ബഷീർ -ഡോക്യുമെൻററി കുട്ടികളെ കാണിച്ചു. അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങൾ സ്റ്റേജിൽ അണിനിരന്നു.ബഷീറിൻറെ " പാത്തുമ്മയുടെ ആട് "എന്ന കഥയുടെ നാടകാവതരണം നടന്നു.

ജനസംഖ്യാദിനം

ജുലൈ 11 ന് ജനസംഖ്യാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. 6,7 ക്ലാസ്സുകളിലെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മണ്ണഞ്ചേരി പ‍ഞ്ചായത്ത് 10 -)൦ വാർഡിലെ കുറച്ച് വീടുകളിൽ നിന്ന് ജനസംഖ്യാ കണക്കെടുപ്പ് നടത്തി.

കഥോൽസവം

കഥോൽസവം ഉദ്ഘാടനം

പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു.

സ്ത്രീസുരക്ഷാ ബോധവൽക്കരണം

ജൂലൈ 20 ന് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ബോധവത്കരണക്ലാസ്സ് അമ്മമാരായ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ചു.ആലപ്പുഴ വനിതാ സെല്ലിലെ ASI സുലേഖാ പ്രസാദ് ബോധവത്കരണക്ലാസ്സ് നയിച്ചു.

ചാന്ദ്രദിനം

ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനഡോക്യുമെൻററി പ്രദർശനം നടന്നു.ക്വിസ്, എക്സിബിഷൻ, ചാന്ദ്രദിനപതിപ്പ്,പോസ്റ്റർ രചനാമത്സരം, കഥാപ്രസംഗം, പാട്ട് എന്നിവ സംഘടിപ്പിച്ചു.

വാങ്മയം

ജൂലൈ 31 വാങ്മയം, ഭാഷാപ്രതിഭാമത്സരം നടത്തി.LP വിഭാഗത്തിൽ കുമാരി. ആത്മജയും UP വിഭാഗത്തിൽ കുമാരി. ഫാത്വമ നൂറയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ ഗൈഡ്സ് ടീം രൂപീകരിച്ചു.വാങ്മയം ഭാഷാപ്രതിഭ സബ് ജില്ലാതലം ഒന്നാം സ്ഥാനം നാലാം ക്ലാസ്സിലെ നിള പി. ആറിന് ലഭിച്ചു.

സ്കുൂൾ പാർലമെൻറ്

ആഗസ്റ്റ് 2 മുതൽ ബുധനാഴ്ചത്തെ യൂണഫോം പ്രാവർത്തികമാക്കിട അന്നേദിവസം തന്നെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ഏഴാം ക്ലാസ്സിലെ കുമാരി, ഏഞ്ചൽ എ സ്കുൾ ലീഡർ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മാലിന്യമുക്തപഞ്ചായത്ത്

ആഗസ്റ്റ് 7 ന് മാലിന്യമുക്തപഞ്ചായത്ത് ഉദ്ഘാടനം 10 -)0 വാർഡ് മെമ്പർ ശ്രീ. രാജേഷ് നിര‍വഹിച്ചു." എൻറെ മാലിന്യം എന്റെ ഉത്തരവാദിത്തം" എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടായിരുന്നു.

ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 9 ന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.യുദ്ധവിരുദ്ധ റാലി നടത്തി. അടിക്കുറിപ്പ് മത്സരം,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ. രാകേഷ്, SMC ചെയർമാൻ ശ്രീ. ദീപു എന്നിവരുടെ സാന്നിദ്ധ്യത്തിൽ 9 മണിക്ക്ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ ദേശീയപതാക ഉയർത്തി.കുട്ടികൾക്ക് മധുരവിതരണം നടത്തി. ശ്രീ. രാകേഷ്,ശ്രീ. ദീപു ,ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ഓണാഘോഷം

ആഗസ്റ്റ് 25 ന് ഓണാഘോഷം ഗംഭീരമായി തന്നെ ആഘോഷിച്ചു.വിവിധ ഓണപ്പരിപാടികൾ നടന്നു.ഉച്ചയ്ക്ക് പപ്പടം,പഴം പായസം കൂട്ടിയുള്ള സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.സ്കൂൾ അങ്കണത്തിൽ അത്തപ്പൂക്കളം ഒരുക്കി.

അധ്യാപകദിനം

സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിൽ സ്കൂളിന് സമീപത്തുള്ള അംഗനവാടികളിലെ അധ്യാപകരെ ആദരിച്ചു.അന്നേ ദിവസം സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ഓരോ അധ്യാപകരേയും ആദരിച്ചു.കുട്ടി ടീച്ചർമാർ ക്ലാസ്സുകൾ നയിച്ചു.

വരയുത്സവം


സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി പോസ്റ്റർ രചനാമത്സരം എന്നിവ നടന്നു.

വിജ്ഞാനോത്സവം

സെപ്റ്റംബർ 20 ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ശാസ്ത്രബോധമുള്ള കുട്ടി ശാസ്ത്രം പഠിക്കുന്ന കുട്ടി എന്ന വിഷയത്തെ സംബന്ധിച്ച് സ്കൂൾതല വിജ്ഞാനോത്സവം നടത്തി.

സ്കൂൾ കായികമേള

സെപ്റ്റംബർ 23 ന് സ്കൂൾ കായികമേള സംഘടിപ്പിച്ചു.

സെപ്റ്റംബർ 26 ന് പഠനപ്രവർത്തനത്തിന്റെ ഭാഗമായി 4-)0 ക്ലാസ്സുകാർ സദ്യ നടത്തി.

സ്പീഡോസ് സ്പോർട്സ് അക്കാദമിയുടെ under 11 മത്സരത്തിൽ നിഹാരമനു,ആർദ്ര സജീഷ് എന്നിവർ സമ്മാനം നേടി.

നവംബറിൽ നടന്ന ബാഡ്മിന്റൺ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആർദ്ര സജീഷിനും നീന്തൽ സബ് ജൂനിയർ വിഭാഗത്തിൽ അശ്വതി ഷാജിക്കും സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കിട്ടി.

ശാസ്ത്ര-പ്രവർത്തി പരിചയമേള

സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള നടത്തി.

വയോജനദിനം

ഒക്ടോബർ 1 ന് വയോജനദിനത്തിന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥി കുറുപ്പും വീട്ടിൽ ശ്രീ. വിശ്വനാഥൻ ,അമ്മിണി ആശാട്ടി എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു.

ഗാന്ധി ജയന്തി

ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടന്ന ശുചീകരണയജ്ഞത്തിൽ PTA,SMC, അംഗങ്ങളും ആധ്യാപകരും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയെ വീട്ടിൽ ചെന്ന് ആദരിച്ചു.

സ്വച്ഛതാഹിസേവ പുരസ്കാരം

ഒക്ടോബർ 4 ന് കേന്ദ്രസർക്കാർ നൽകി വരുന്ന മികച്ച വൃത്തിയുള്ള സ്കൂളായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും സ്വച്ഛതാഹിസേവ പുരസ്കാരം 5000/-രൂപയും പ്രശസ്തീപത്രവും ലഭിക്കുകയും ചെയ്തു.

സ്കൂൾ കലോൽസവം

ഒക്ടോബർ 11 ന് സ്കൂൾ കലോൽസവം (മഴവില്ല്) അരങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം നടന്നു.

ശാസ്ത്ര-പ്രവർത്തിപരിചയമേള ഉപജില്ലാതലം

ഉപജില്ലാതലത്തിൽ നടന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള-IT മേളയിൽ നമ്മുടെ സ്കൂൾ ഉന്നതവിജയം നേടി.ഗണിതശാസ്ത്രമേളയിൽ UPവിഭാഗത്തിലും LPവിഭാഗത്തിലും ആലപ്പുഴ സബ് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി. പ്രവർത്തി പരിചയമേളയിൽ LPവിഭാഗത്തിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും IT മേളയിൽ ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.

കേരളപ്പിറവി ദിനം

നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ കേരള തനിമയുള്ള വേഷങ്ങളിൽ വരികയുംഘോഷയാത്ര നടത്തുകയും ചെയ്തു.കുട്ടികളെ അണിനിരത്തി കേരളത്തിൻറെ രൂപം ഉണ്ടാക്കുകയും അതിൽ പരശുരാമൻ മഴുവുമായി നിൽക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു.

ഉപജില്ലാകലോൽസവം

ഉപജില്ലാതലത്തിൽ നടന്ന അറബി ഭാഷാതല ക്വിസിൽ LP വിഭാഗത്തിൽ ഇർഫാൻ രണ്ടാം സ്ഥാനവും UPവിഭാഗത്തിൽ ഫാത്വിമ നൂറ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.ഉപജില്ലാകലോൽസവത്തിൽ സംസ്കൃതത്തിന് ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും LP വിഭാഗം സംഘനൃത്തത്തിൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും UPവിഭാഗം സംഘനൃത്തത്തിൽ A ഗ്രേഡ്, കഥാപ്രസംഗം A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും ഹിന്ദി പദ്യത്തിന് A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും കൂടാതെ ഒട്ടനവധി സമ്മാനങ്ങളും കരസ്ഥമാക്കി.

വിജ്ഞാനോൽസവം

പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ബെസ്റ്റ് പെർഫോർമർ അവാർഡ് കുമാരി ആർദ്ര സജീഷിന് ലഭിച്ചു.

കൃഷി -വിളവെടുപ്പ്

നവംബർ 24 ന് കൃഷിയുടെ ആദ്യഘട്ടവിളവെടുപ്പ് ജില്ലാപഞ്ചായത്ത് അംഗം അഡ്വ. R.റിയാസ് സാർ നിർവഹിച്ചു.

പാട്ടരങ്ങ്

ഒന്നാം ക്ലാസ്സുകാരുടെ ഭാഷാ ആവിഷ്കാരങ്ങൾ ആടിയും പാടിയും താളമിട്ടും നടപ്പിലാക്കി. ഒന്നാം ക്ലാസ്സിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒത്തുകൂടി ഒരു ഉത്സവം പോലെ കൊണ്ടാടി.

കുഞ്ഞുണ്ണിമാഷ് പുരസ്കാരം

മികച്ച ഭാഷാ അധ്യാപികയ്ക്കുള്ള കുഞ്ഞുണ്ണിമാഷ് പുരസ്കാരം ബിന്ദു ടീച്ചറിന് ലഭിച്ചു. LP ക്ലാസ്സുകളിൽ നിന്ന് ഭാഷയിൽ മികവ് പുലർത്തിയ കുട്ടികൾക്കും ആദരവ് ലഭിച്ചു.

കൃഷി- വിളവെടുപ്പ്- രണ്ടാം ഘട്ടം

ഡിസംബർ 22 ന് രണ്ടാം ഘട്ട പച്ചക്കറി വിളവെടുപ്പ് MLA ശ്രീ. P ചിത്തരഞ്ചൻ നിർവഹിച്ചു. അന്നുതന്നെ ക്രിസ്തുമസ് ആഘോഷത്തിൻറെ ഉദ്ഘാടനവും നടത്തി. സാന്താക്ലോസും ക്രിസ്തുമസ് കരോളും ഒക്കെയായി ആഘോഷം പൊടിപൊടിച്ചു. കുട്ടികൾക്ക് കേക്കും ഫ്രൈഡ് റൈസും ചിക്കൻ കറിയും വിതരണം ചെയ്തു.

'"സംസ്കൃതം സ്കോളർഷിപ്പ്

സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും സംസ്കൃതം സ്കോളർഷിപ്പിന് അർഹരായി.

സംയുക്ത ഡയറി പ്രകാശനം

സംയുക്തഡയറി പ്രകാശനം-HM ശ്രീമതി മിനിമോൾ റ്റി,ആർ.

ഒന്നാം ക്ലാസ്സുകാരുടേയും രണ്ടാം ക്ലാസ്സുകാരുടേയും കുഞ്ഞു കുഞ്ഞു തേൻമൊഴികൾ ഡയറിയാക്കി. ഡയറി പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ റ്റി . ആർ. നിർവഹിച്ചു.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ റ്റി . ആർ. പതാക ഉയർത്തി. PTA പ്രസിഡന്റ് ശ്രീ. രാകേഷ്, SMC ചെയർമാൻ ശ്രീ. ദീപു എന്നിവർ സന്നിഹിതരായി.

തയ് കോണ്ട പരിശീലനം

BRC നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള സെൽഫ് ഡിഫൻസ് പദ്ധതി പ്രകാരം തയ് കോണ്ട പരിശീലനം ആരംഭിച്ചു.

കായികമേള- സബ് ജില്ലാതലം

കായികമേളയിൽ നിന്ന്

കായികമേള- സബ് ജില്ലാതലത്തിൽ UP വിഭാഗം പെൺകുട്ടികളുടെ കിഡ്ഡീസ് റിലേ മത്സരത്തിൽ രണ്ടാം സ്ഥാനവും UP വിഭാഗം പെൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും UP വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ മൂന്നാം സ്ഥാനവും LP വിഭാഗം റിലേ മത്സരത്തിൽ ഒന്നാം സ്ഥാനവും നമ്മുടെ കുട്ടികൾ നേടി.

മികവുത്സവം-സുരീലി ഹിന്ദി

സുരീലി ഹിന്ദി നടത്തി .അതിലെ മികവുകളും 2023-24 അക്കാദമിക വർഷത്തെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേളയിലെ മികവുകളും പ്രദർശിപ്പിച്ചു കൊണ്ടുള്ള മികവുത്സവം സ്കൂൾ ഹാളിൽ നടത്തി.

ഉപജില്ലാതലം-ഗാന്ധിഉത്സവം

ഫെബ്രുവരിയിൽ നടന്് ഉപജില്ലാതല ഗാന്ധി ഉത്സവത്തിൽ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വരലക്ഷ്മി എസ്. ബിജു കരസ്ഥമാക്കി.

പഠനോത്സവം

മാർച്ച് 6 ന് വൈകിട്ട് 5 മണിക്ക് വടക്കനാര്യാട് ടാഗോർ വായനാശാലയിൽ വച്ച് പഠനോത്സവം നടന്നു.മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് T.V.അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി ഉദയമ്മ, BRCട്രെയിനർ ശ്രീമതി. നിമ , വികസന ക്ഷേമകാര്യ ചെയർമാൻ ഉല്ലാസ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പഠനാനുഭവപ്രവർത്തനങ്ങളുടെ മികവ് അവതരണം നടന്നു.

സ്കൂൾവാർഷികം

മാർച്ച് 12,13 തീയതികളിലായി സ്കൂൾ വാർഷികം അതിഗംഭീരമായി കൊണ്ടാടി.സ്കൂൾ വാർഷികത്തിൻറെ ഒന്നാം ദിവസമായ മാർച്ച് 12 ന് വൈകിട്ട് 5 മണിക്ക് MLA ശ്രീ. P ചിത്തരഞ്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. അഡ്വ, R റിയാസ് സന്നിഹിതനായിരുന്നു. തുടർന്ന് പ്രീപ്രൈമറി, LP വിഭാഗം കുട്ടികളുടെ കലാസന്ധ്യ "കുഞ്ഞരങ്ങ്" നടന്നു.രണ്ടാം ദിവസം മാർച്ച് 13 വൈകിട്ട് 5 മണിക്ക് ജോയ് സെബാസ്റ്റ്യൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.