ജി എൽ പി എസ് എരുവ സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാജഭരണ കാലത്തെ നാട്ടു രാജ്യമായ കായംകുളത്ത് 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... ചക്കാലയിൽ കുടുംബത്തിന്റെ വകയായിരുന്നു ആദ്യ കാലങ്ങളിൽ ഈ സ്കൂൾ എന്നതാണ് ഈ പേരിനു കാരണം. എന്നാൽ സർക്കാർ വിദ്യാലയങ്ങളുടെ പേരുകളിൽ ലിംഗ വിവേചനം പാടില്ല എന്ന ഉത്തരവ് പ്രകാരം ഇന്ന് സ്കൂൾ അറിയപ്പെടുന്നത് ജി. എൽ. പി. എസ് എരുവ സൗത്ത് എന്നാണ്...

കായംകുളത്തെ ഗൗഡസാരസ്വത  സമുദായാംഗവും, പൊതുകാര്യ പ്രസക്തനും, പ്രമുഖ വ്യാപാരിയുമായിരുന്ന ചക്കാലയിൽ ശ്രീ. രാമപൈ അവർകൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. പ്രദേശത്തെ ജനങ്ങളുടെ  വിദ്യാഭ്യാസപരമായ ഉന്നമനമായിരുന്നു  അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ സ്കൂളിൽ ആദ്യം നാല് ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത്. ഓരോ ക്ലാസിലും പത്തും പതിനഞ്ചും വീതം കുട്ടികളുണ്ടായിരുന്നു. അധ്യാപക കേന്ദ്രീകൃതമായിരുന്നു പഠന രീതി. അന്ന് പഠനത്തിനായിരുന്നു പ്രാധാന്യം. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കോ, കലാ - കായിക വിദ്യാഭ്യാസത്തിനോ പ്രാധാന്യം നൽകിയിരുന്നില്ല.

ആദ്യ കാലത്തെ പ്രഥമാദ്ധ്യാപകയായിരുന്നത്  ശ്രീമതി . ലക്ഷ്മിക്കുട്ടി ആയിരുന്നു... ശ്രീ രാമ പൈയുടെ മാനേജ്‌മെന്റ്ൽ  പ്രവർത്തിച്ചു വന്ന ഈ സ്കൂൾ 1925 ൽ സർക്കാർ ഏറ്റെടുത്തു.