ജി എച്ച് എസ് എസ് മണലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 15 കി.മി. പടിഞ്ഞാറു മാറി വയലേലകളും പച്ചവിരിച്ച നെൽ പാടങ്ങളും സസ്യശ്യാമളമായതെങ്ങിൻ തോപ്പുകളും നിറഞ്ഞുനില്ക്കുന്ന സുന്ദരഗ്രാമമാണ് മണലൂർ.പ്രവാഹങ്ങളിൽ മണൽ തുരുത്തുകളായി മാറിയ ഈ ഭുപ്രദേശത്ത് ജനവാസ കേന്ദ്രങ്ങൾ ഉടലെടുത്തു.പ്രക്രതിക്ഷോഭങ്ങൾ ,മണ്ണിടിച്ചിൽ , ജലാശയങ്ങൾ നികത്തൽ ,മലവെള്ളപാച്ചിൽ എന്നിവയാൽ പ്രക്രതിയുടെ ഘടനയിൽ ഉണ്ടായ മാറ്റം നിമിത്തം ചില പ്രദേശങ്ങൾ ചതുപ്പായും മറ്റുപ്രദേശങ്ങൾ തുരുത്തായും രൂപാന്തരപ്പെട്ടു.ഇതിൽ മണൽ അടിഞ്ഞുകൂടിയ ഊർ, മണലൂർ ആയി എന്നും പറയപ്പെടുന്നു. 1914 ൽ തോപ്പിൽ ഉക്രു സ്ക്കൂൾ ആരംഭിച്ചു. തോപ്പിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.1925 ൽ രണ്ടേക്കർ സ്ഥലവും രണ്ടുനില കെട്ടിടവും ഗവൺമെന്റിന് കൈമാറി. 1946 ൽ ഹൈസ്കൂൾ ആയി എന്നാണ് രേഖകളിൽ കാണുന്നത് . 1964 ൽ എൽ പി സ്കൂളിന് സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലിന്റെയും , എം എൽ എ സി എൻ ജയദേവന്റെയും പരിശ്രമഫലമായി 2000 ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു .രണ്ട് സയന്സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം