തെളിവെള്ളത്തിൽ ഒഴുകിയ നദികൾ
മാലിന്യത്തിൻ കൂമ്പാരത്തിൽ
അയ്യോ പാവം,
നദിയുടെ മേലിൽ
പ്ലാസ്റ്റിക്ക് കൂമ്പാരം
നിറയുന്നു
മീനുകളില്ല തവളകളില്ല
ഞണ്ടും പാമ്പും
ഇല്ലേ ഇല്ല
പ്ലാസ്റ്റിക്ക് കുപ്പികൾ ,
മറ്റവശിഷ്ടങ്ങൾ
എന്നിവ മേലേ വീണ്
നദികൾ ചൊല്ലി..
വീഴും മനുഷ്യാ എന്നുടെ ശാപം
നിനക്കു മേൽ
ഇനിയെങ്കിലും
അലിവുള്ള വരായ്
തീരുകയെന്നും