ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അമ്മയെന്ന സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെന്ന സത്യം

പത്തുമാസമെന്നെ താങ്ങി നടന്നു പിന്നെ
ഞാൻ ഭൂവിൽ ജനിച്ചിടുമ്പോൾ
കാണുന്നു ഞാൻ ആദ്യമായ്
സ്നേഹത്തിൻ നിറകുടമാം
അമ്മ തൻ മുഖം വാത്സല്യമേകും
സ്വരത്തിൽ ഞാൻ അമ്മേ
എന്നു മൊഴിഞ്ഞിടുമ്പോൾ
സ്നേഹത്താൽ വിടരുന്നു എൻ
അമ്മ തൻ മുഖം കൊഞ്ചുന്ന
സ്വരത്തിൽ എൻ അമ്മ പറയുന്ന
ഓരോ വാക്കുകളും നൽകുന്ന
എൻ മനസ്സിനേറെ ആനന്ദം
നല്ലതു മാത്രം ചെയ്തിടേണം
പാരിൽ നമ്മെ വളർത്തുവാൻ
നല്ലതു മാത്രം ജനിച്ചേക്കണം
സ്നേഹത്താൽ ഈ ഭൂമിയിൽ
നിറയുവാൻ അമ്മയാൽ
മൊഴിയുന്ന ഓരോ പാഠവും
നിലനിൽപൂ ​എൻ മനസ്സിലെപ്പോഴും
ജീവിക്കുന്നു ഞാൻ ഇപ്പോഴും
അമ്മയെന്ന സത്യത്തെ സ്മരിച്ചുകൊണ്ട്

അഞ്ജന സി എസ്
10 N ജി എച്ച് എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത