നെല്ലിക്കുത്ത് ഗ്രാമത്തിന് വെളിച്ചമായി ലിറ്റിൽ കൈറ്റ്സ്

വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം ആയിരുന്നു നെല്ലിക്കുത്ത്. ഈ ഗ്രാമത്തിന് പുരോഗതിയിലേ ക്ക് നയിക്കാൻ സഹായിച്ച ഒരു സ്ഥാപനമാണ് ജിവി എച്ച്എസ്എസ് നെല്ലിക്കുത്ത്. കമ്പ്യൂട്ടറിൽ ഉള്ള ഉയർന്ന പഠനം അപ്രാപ്യമായ ആ കാലത്ത് സ്കൂളിലേക്കുള്ള ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവേശനം പല കുട്ടികളുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. കുട്ടികൾ മലയാളം ടൈപ്പിംഗിനെ കുറിച്ചും ആനിമേഷൻ കുറിച്ചും പ്രോഗ്രാമിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കിയത് ലിറ്റിൽ കൈറ്റ്സിൽ നിന്നാണ്. പല കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പ്ലസ്ടുവിന് കമ്പ്യൂട്ടർ സയൻസ് എടുത്തുകൊണ്ട് ഐടി പഠനം മുന്നോട്ടു കൊണ്ടുപോയി.

LK എക്സ്പേർട്ട് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥികൾ ആയ ഫസീൻ, ആകാശ, ഷാമിൽ എന്നിവർ ചേർന്ന് ഇപ്പോഴുള്ള ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് ഐടി മേഖലയുടെ അനന്തസാധ്യതകളെ കുറിച്ചും, ഹാർഡ്‌വെയർനെ കുറിച്ചും  എക്സ്പേർട്ട് ക്ലാസ് നൽകി.

ലിറ്റിൽ കൈറ്റ്സ് എന്നിൽ ചെലുത്തിയ സ്വാധീനം

 

"പ്രോഗ്രാമിന്റെയും ഹാർഡ്‌വെയറിന്റെയും ബാലപാഠങ്ങൾ ഞാൻ മനസ്സിലാക്കിയത് ലിറ്റിൽ കൈറ്റ് സിൽ നിന്നാണ്. ഇത് എനിക്ക് ടെക്നിക്കൽ രംഗത്ത് കൂടുതൽ താൽപര്യം തോന്നുകയും , ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും, ഞാൻ എൻജിനീയറിങ് രംഗത്ത് എത്തുകയും ചെയ്തു. ഇന്ന് ഞാൻ തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. എൻജിനീയറിങ് മേഖലയിലേക്ക് എന്നെ എത്തിച്ച ലിറ്റിൽ കൈറ്റ്‌സിന് നന്ദി"

 (ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥി ഫർസീൻ)

സലിം ളാഹിർ - മികച്ച വിഷ്വൽ എഫക്റ്റിന് സംസ്ഥാന ചലച്ചിത്ര അവാർഡ്

 

"കൈറ്റ് നൽകിയ ഹാൻന്റി ക്യാമറ ഉപയോഗിച്ച് വീഡിയോയുടെ ബാല പാഠങ്ങൾ പഠിക്കുകയും, സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വീഡിയോസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും, തുടർന്ന് സിനിമ മേഖലയിൽ VFX സൂപ്പർവൈസറായി പ്രവർത്തിക്കാനും സാധിച്ചു".

 പൂർവ്വ വിദ്യാർത്ഥി സലിം ളാഹിർ 

സലിം ളാഹിർ (Saleem Lahir) മലയാള ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ വി.എഫ്.എക്സ് (VFX) സൂപ്പർവൈസറാണ്.

• അവാർഡുകൾ: വി എഫ് എക്സ് (Visual Effects) വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. • പ്രധാന സിനിമകൾ: 'കുഞ്ഞാലി മരക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Lion of the Arabian Sea) എ ആർ എം തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ അദ്ദേഹം വി എഫ് എക്സ് സൂപ്പർവൈസറായി പ്രവർത്തിച്ചിട്ടുണ്ട്.

വി എഫ് എക്സ് രംഗത്ത് മലയാളത്തിൽ വളരെയധികം പരിചയസമ്പത്തുള്ള സാങ്കേതിക വിദഗ്ധനാണ് സലിം ളാഹിർ