കൊറോണ
എനിക്ക് ഇഷ്ടമല്ല നിന്നെ.
എനിക്ക് ഭയമുണ്ട്, നിന്റെ ശക്തിയോർത്ത്.
ശക്തരിൽ ശക്തരായ മനുഷ്യനെ
എണ്ണത്തിൽ കുറച്ചു കുറച്ചു
നീ ഈ ലോകം സ്വന്തമാക്കി.
നിന്നെയറിഞ്ഞ നിമിഷത്തിൽ,
ഞാൻ നിന്നെ വെറുതെ ചിരിച്ചു തള്ളി.
നീ ലോകമെങ്ങും വളർന്നപ്പോൾ ഭയപ്പെട്ടു ,
ഒരിക്കലും ഒരിക്കലും നിന്നെ അടുത്തറിയേണ്ടി വരരുത് എന്ന് ആശിച്ചു.
ഇനിയെന്നാണ് നീ മടങ്ങുക ,
എല്ലാവരും വരുന്നതും കാത്തിരുന്ന ഞാൻ
നീ മടങ്ങുന്ന നേരവും കാത്തിരിപ്പൂ.
നിറഞ്ഞ കണ്ണുകളോടെ,
സന്തോഷം നിറഞ്ഞ ചിരിയാൽ, ലോക
സമാധാനത്തിനായി,
മനുഷ്യ സമാധാനത്തിനായി............