ജി.യു.പി.എസ് പഴയകടക്കൽ/പ്രീ പ്രൈമറി

2012-13 അധ്യായന വർഷത്തിൽ 25 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 140 - കുട്ടികളുമായി പഞ്ചായത്തിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 4അധ്യാപകരും 1 ആയയും ആണ് പ്രീ പ്രൈമറി വിഭാഗത്തിൽ സേവനം ചെയ്യുന്നത്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ കിഡ്സ് കോർണറുകളും ഈ വർഷം ഒരുക്കിയിട്ടുണ്ട്.
കിഡ്സ് കോർണർ


കോവിഡ് സാഹചര്യത്തിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് സ്കൂൾ തുറന്ന സാഹചര്യത്തിൽ വരാൻ പറ്റാത്തത് കാരണം പ്രീ പ്രൈമറി അധ്യാപകരും വിദ്യാലയ്ത്തിലെ പ്രീ പ്രൈറിയുടെ ചുമതല വഹിക്കുന്ന ഹെലെൻ ടീച്ചർ കൃഷ്ണൻകുട്ടി മാഷ് എന്നിവരുടെ നേതൃതത്തിൽ ഒരു കിഡ്സ് കോർണർ ആരംഭിക്കുകയും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് ഓരോദിവസവം നിശ്ചിത എണ്ണം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂളിൽ എത്തിക്കുകയും ചെയതു. കുട്ടികളുടെ പഠന കാര്യങ്ങളും അവരടെ ബുദ്ധിവികാസത്തിന് അനയോജ്യമായ പ്രവർത്തനങ്ങളുമായിരുന്നു കിഡ്സ് കോർണറിൽ ഉൾപ്പെടുത്തിയിരുന്നത്.ദീർഘ കാലം വീട്ടിൽ ഇരുന്ന കൊച്ചുകുട്ടികൾക്കും അവരുടെരക്ഷിതാക്കൾക്കും കിഡ്സ് കോർണർ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ സാധിക്കുകയും ചെയ്തു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി മാഷ് കിഡ്സ് കോർണർ ഉൽഘാടനം നിർവഹിച്ചു. കിളിക്കൊഞ്ചൽ,കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്നുളള പാട്ടുകൾ, കഥകൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും, വിദ്യാലയ്തയിൻറെ വക അവർക്ക് പ്രോൽസാഹന സമ്മാൻം നൽകുകയും ചെയ്ത.
പ്രീ പ്രൈമറി പ്രവേശനോൽസവം

കോവിഡിൻറെ ഭീഷണി മാറിയ സാഹചര്യത്തിൽ സംസ്ഥാത്തെ മുഴുവൻ പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ്സുകൾ ക്രമീകരിക്കാൻ തീരുമാനിച്ചപ്പോൾ വളരെ വിപുലമായി സ്കൂളിലെ ബാൻറ് മേളത്തിൻറെയും ഒന്നാം ക്ലാസ്സിലെ കുട്ടികളുടെയും നേതൃതത്തിൽ പ്രീ പ്രൈമറി പ്രവേശനോൽസവം നടന്നു. പി ടി എ എസ്സ് എം സി രക്ഷിതാക്കൾ മറ്റ് വിദ്യാലയത്തെ സ്നേഹിക്കുന്നവ്ർ എല്ലാവരും പങ്കെടുത്ത ഒരു ചടങ്ങാക്കി മാറ്റാൻ സാധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസ്കുട്ടി, പി ടി എ പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ്, എസ് എം സി ചെയർമാൻ പി നജീബ് തുടങ്ങിയവർ പങ്കെടുത്തു.