ജി.യു.പി.എസ് ചോക്കാട്/ശബ്ദസന്ദേശം
ശബ്ദസന്ദേശങ്ങൾ
ഫെബ്രുവരി 4 ലോകഅർബുദദിനം
അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 13 ലോകറേഡിയോദിനം
റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം
ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.
ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം
മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.
മാർച്ച് 21 ലോകവനദിനം
വനനശീകരണത്തിൽ നിന്ന് വനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012 നവംബർ 28 ന് ഐക്യരാഷ്ട്രസഭ പൊതുയോഗത്തിൽ വനദിനം ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.
മാർച്ച് 22 ലോകജലദിനം
ലോകജലദിനം ആചാരിക്കാൻ തുടങ്ങിയ വർഷവും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജലദൗർലഭ്യം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ശബ്ദസന്ദേശം നൽകി.
ജൂൺ 12 അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം
നിലവിൽ ബാലാവേലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തെ കുറിച്ചും ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകൾക്കും വേണ്ടി എരിഞ്ഞൊടുങ്ങുന്ന കുട്ടികളെ ബാലവേലയിൽ നിന്നും മുക്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം അവതരിപ്പിച്ചു.
ജൂൺ 14 ലോകരക്തദാനദിനം
രക്‌തദാനദിനം ആചാരിക്കാനാരംഭിച്ച വർഷവും ദിനത്തിന്റെ ലക്ഷ്യവും പ്രാധാന്യവും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.
ജൂൺ 18 അയ്യങ്കാളി ചരമദിനം
മഹാത്മാ അയ്യങ്കാളിയെ കുറിച്ചും അദ്ദേഹം അധ:സ്ഥിതവിഭാഗക്കാർക്ക് വേണ്ടി ചെയ്ത വിവിധ സമരങ്ങളെ കുറിച്ചും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.
ജൂലൈ 1 ഡോക്റ്റേഴ്സ് ദിനം
ഇന്ത്യയിലെ മഹാനായ വൈദ്യനും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പി. സി രോഗിയുടെ ജന്മദിനം ഡോക്റ്റേഴ്സ് ദിനമായി ആചാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരു സന്ദേശം നൽകുകയും ചോക്കാട് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗീത ഒരു വ്യക്തിയുടെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ജൂലൈ 11 ലോകജനസംഖ്യാദിനം
ജനസംഖ്യാദിനം ആചരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ദിനാചരണത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.
ഓഗസ്റ്റ് 3 ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയാദിനം
ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചും അതിന് നേതൃത്വം നൽകിയവരെ കുറിച്ചും നിലവിൽ ഹൃദ്രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെ കുറിച്ചും ഒരു ശബ്ദസന്ദേശം നൽകി.
2021 ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ നടുക്കുന്ന ഓർമ്മകളെകുറിച്ചും മേൽ ദിനത്തിൽ കുഞ്ഞുങ്ങൾ സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനു പിന്നിലുള്ള ചരിത്രസംഭവവും പങ്കുവെച്ചു.
സെപ്റ്റംബർ 8 ലോക സാക്ഷരദിനം
സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്, സാക്ഷരത ദിനം ആചാരിക്കാനുണ്ടായ സാഹചര്യം ആചാരിക്കാൻ ആരംഭിച്ച വർഷം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.
സെപ്റ്റംബർ 16 ഓസോൺ ദിനം
ഓസോൺ വാതകത്തിന്റെ കണ്ടുപിടുത്തവും ഭൂമിക്ക് ഓസോൺ എന്ന ഒരു പാളി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരെകുറിച്ചും അതുപോലെ ഓസോൺ വാതകത്തിന്റെയും ഓസോൺ പാളിയുടെയും പ്രത്യേകതകളെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 1 ലോകവയോജനദിനം
ഒക്ടോബർ 1 ലോകവായോജന ദിനമായി ആചാരിക്കാനുണ്ടായ സാഹചര്യവും ആചരിക്കാൻ ആരംഭിച്ച വർഷവും ലോകവൃദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു കൊണ്ട് കുട്ടികൾക്ക് ഒരു സന്ദേശം നൽകി.
ഒക്ടോബർ 13 സംസ്ഥാനകായികദിനം
ശ്രീ. ഗോദവർമ്മ രാജയെ കുറിച്ചും അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായികദിനമായി ആചരിക്കാനുണ്ടായ സാഹചര്യവും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പരാമർശിക്കുകയും ചെയ്തുള്ള ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനം
ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ഡോ. എ.പി.ജെ അബ്ദുൽകലാം എന്ന മഹാവ്യക്തിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനുമായി ഒരു ശബ്ദസന്ദേശം നൽകി.
ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം
ഐക്യരാഷ്ട്രസഭയെ കുറിച്ചും സഭ നിലവിൽ വന്നതിനെ കുറിച്ചും അതിന്റെ അനുബന്ധ സംഘടനകളും അവയുടെ ചുമതലകളും ഉൾപ്പെടുത്തി കുട്ടികൾക്ക് ഒരു സന്ദേശം നൽകി.
ഡിസംബർ 31 പുതുവർഷം
കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള പുതുവത്സര സന്ദേശം നൽകി.