ജി.യു.പി.എസ് ക്ലാരി/വിദ്യാരംഗം
വിദ്യാരംഗം സാഹിത്യക്ലബ് 2018
2011-12 വർങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമിൽ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാൽ ഇന്ന് ഓരോ കുട്ടിയുടെയും സർഗാത്മകതെയെ വളർത്തിയെടുക്കുന്ന നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം. ഈ വർഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. വിദ്യാരംഗം സ്കൂൾ സമിതി ശ്രീ റോയ് മാത്യു (H.M) - രക്ഷാധികാരി സരള കുമാരി (Teacher) - ചെയർമാൻ നിദ.പി (വിദ്യാർത്ഥി) - കൺവീനർ പ്രകാശ് T.K (അദ്ധ്യാപകൻ)- ജോയിന്റ് കൺവീനർ ചന്ദ്രൻ K (സ്റ്റാഫ് സെക്രട്ടറി)- അംഗം എഡിറ്റോറിൽ ബോർഡിലേക്ക് 9 വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റർ (ഗവ: രാജാസ് H.S.S ജില്ലാ കൺവീനർ മലപ്പുറം)നിർവ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂൾ
ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളിൽ 10 ഇനങ്ങളിലായി മത്സരങ്ങൾ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളിൽ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തിൽ L.P വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞു.