ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായി...

നാം ജീവിക്കുന്ന ചുറ്റുപാടിനെയാണല്ലോ പരിസ്ഥിതി എന്ന് പറയുന്നത്. പക്ഷിമൃഗാദികൾ വൃക്ഷലതാദികൾ ജലാശയങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ശുദ്ധമായ വായു , മണ്ണ്, ജലം എന്നിവ നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ പരിസ്ഥിതി മലിനീകരണം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ഫാക്ടറികളിൽ നിന്നും വ്യവസായശാലകളിൽ നിന്നും നിന്നും പുറം തള്ളുന്ന പുക അന്തരീക്ഷത്തെയും ജലാശയ ങ്ങളിലേക്ക് തള്ളുന്നതും ഒഴുക്കിവിടുന്നതുമായ മാലിന്യങ്ങൾ ശുദ്ധ ജലത്തെയും, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങി യവ മണ്ണിനെയും നശിപ്പിച്ചു. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ദീർഘവീക്ഷണമില്ലാത്ത അത് വികസന പദ്ധതികൾ നടപ്പിലാക്കിയപ്പോൾ നമുക്ക് നഷ്ടമായത് അത് ഭൂമാതാവിൻറെ സൗന്ദര്യമായിരുന്നു. പകർച്ചവ്യാധികളും മാറാരോഗങ്ങളും വർദ്ധിച്ചു . ശാസ്ത്രവും വും ആരോഗ്യരംഗവും വമ്പിച്ച പുരോഗതി നേടിയിട്ടും മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ കൂൺ കണക്കേ പൊങ്ങിയിട്ടും രോഗികൾക്ക് കുറവൊന്നുമില്ല.

                ലോകമിന്ന് കൊറോണ ഭീതിയിലാണ്. ജനങ്ങൾ പുറത്തിറങ്ങാതെയായി. വാഹനങ്ങൾ, വ്യവസായശാലകൾ, കച്ചവടങ്ങൾ തുടങ്ങി എല്ലാ ഇടപാടുകളും നിർത്തിവെച്ചു, പൊതു സമ്പർക്കങ്ങളും  സാമൂഹികജീവിതവും സ്തംഭനാവസ്ഥയിലായിരിക്കുന്നു. അതുകൊണ്ട്  മലിനീകരണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും  അന്താരാഷ്ട്ര കൂട്ടായ്മകളും കാലങ്ങളോളം പരിശ്രമിച്ചിട്ടും സംഭവിക്കാത്തതാണ് മാസങ്ങൾകൊണ്ട് കൊറോണ എന്ന മഹാമാരി സാധിച്ചെടുത്തത്.
               പരിസ്ഥിതി കടന്നാക്രമിക്കുന്ന  ഈ സ്ഥിതി മാറേണ്ടതുണ്ട്. വ്യക്തി നന്നാവുന്നതിലൂടെയാണ് സമൂഹം നന്നാവുന്നത്. അതുകൊണ്ടുതന്നെ  മാറ്റം നമ്മളിലോരോരുത്തരും നിന്നുമാണ് ഉണ്ടാവേണ്ടത്. പ്ലാസ്റ്റിക് കവറുകൾ, മിഠായി കടലാസുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. അനാവശ്യമായി മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക , മാലിന്യങ്ങൾ നിങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക,  തുടങ്ങിയവ നമുക്ക് വീടുകളിൽ തന്നെ നടപ്പിലാക്കാവുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലൂ ടെയും മാറ്റങ്ങൾ സൃഷ്ടിക്കാം. ഈ അവധിക്കാലം അതിനു ഉപകരിക്കട്ടെ
ഫിനാല‍ുല‍ു K. G
6 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം