ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മൊയ്തീന്റെ ഉന്തുവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മൊയ്തീന്റെ ഉന്തുവണ്ടി

സൂര്യൻ അസ്തമിക്കാൻ ആയി എന്നിട്ട് ഇന്ന് തന്റെ കീശയിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ല എന്ന യാഥാർത്ഥ്യം മൊയ്തീൻ മനസ്സിലാക്കി അപ്പോഴും അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി ഇറ്റു വീഴുന്നുണ്ടായിരുന്നു ഇന്നത്തേക്ക് ഒരു മാസത്തോളമായി ഭാര്യയും നാലു മക്കളും അടങ്ങുന്ന തൻറെ കുടുംബം പട്ടിണിയുടെ മുൾമുനയിൽ ആയിട്ട് ലോക്ഡൌൺ മൂലം തന്റെ ഉന്തുവണ്ടി കച്ചവടം ഒന്നും തന്നെ നടക്കുന്നില്ല. അതൊക്കെ ഓർക്കുമ്പോൾ തന്നെ മൊയ്തീൻ വല്ലാത്ത ഒരു വിങ്ങലാണ്. ഏതായാലും ഇന്നത്തെ ദിവസവും കഴിഞ്ഞു മൊയ്തീൻ തന്റെ ഉന്തുവണ്ടി നല്ലതായി അടച്ചിട്ട് വീട്ടിലേക്ക് മടങ്ങി അവിടെ ഉമ്മറത്ത് തന്റെ സഹധർമ്മിണിയും മക്കളും കാത്തിരിപ്പുണ്ട്. അവരോട് ഇന്നും പതിവുപോലെ കഞ്ഞി വെക്കാൻ പറഞ്ഞിട്ട് അയാൾ കുളിക്കാൻ പോയി.അപ്പോഴേക്കും ഭാര്യ കഞ്ഞിവെച്ച് കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാവരും അത് കഴിച്ചു മക്കളൊക്കെ ഉറങ്ങിയിട്ടും അയാളുടെ മനസ്സിൽ നാളത്തെ പ്രതീക്ഷയായിരുന്നു കാരണം നാളെ എങ്കിലും ഉന്തുവണ്ടി കടയിലേക്ക് ആരെങ്കിലും വന്നാലേ ഈ വീട്ടിലെ അടുപ്പ് പുകയുകയുള്ളൂ. അയാൾ കണ്ണുനീർ തുടച്ചു നിദ്രയിലേക്ക് വീണു.

ഫാത്തിമ മുൻജിയ
7 B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ