ജി.യു.പി.എസ്. ചാത്തമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ നടുമുറ്റത്തോ ടു കൂടിയ സ്കൂൾ അങ്കണം. ആധുനിക സൗകര്യങ്ങളോടുകൂടിയ,  വൈദ്യുതീകരിക്കപ്പെട്ട ഓടിട്ട 8 ക്ലാസ് മുറികൾ. കൂടാതെ ഒരു സ്റ്റാഫ് മുറിയും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ് സ്കൂളിലേക്ക് കടന്നു വരുമ്പോൾ കാണാനാവുന്നത്. ഇതിനുപുറമേ ഇരു നിലകളിലായി തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന 9 RC ക്ലാസ് മുറികളിൽ അഞ്ചെണ്ണവും Hi-tech സൗകര്യത്തോടു കൂടിയവയാണ്.

പരിസ്ഥിതി സൗഹാർദ്ദമായ സ്കൂളിൽ ഒരു മരത്തണൽ ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്.            അടിസ്ഥാന സൗകര്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ശുചിത്വത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്നിരിക്കെ,  കുട്ടികൾക്കായി 17 ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ പത്തെണ്ണം ആൺകുട്ടികളുടേയും ഏഴെണ്ണം പെൺകുട്ടികൾക്കുള്ളതുമാണ്. എല്ലാം തന്നെ ശിശു സൗഹൃദ ടോയ്‌ലറ്റുകൾ ആണ്. ഈ ടോയ്‌ലറ്റുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അവരുടെതായ പ്രാധാന്യം നൽകിക്കൊണ്ട് റാംപ് & റെയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ കായികാ രോഗ്യത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ട് തന്നെ ഒരു വിശാലമായ ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട്. ഇതിനു സമീപത്ത് കുഞ്ഞുങ്ങൾക്കായി സ്ലൈഡർ ഉം ഊഞ്ഞാലും ഒരുക്കിയിട്ടുമുണ്ട്. സ്കൂൾ ഗേറ്റ് കടന്ന ഉടനെതന്നെ കുട്ടികളുടെ സൈക്കിൾ നിർത്തിയിടുന്നതിനായി ഒരു ഷെഡ് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പരിരക്ഷയുടെ ഭാഗമായതുകൊണ്ട് ശുദ്ധജല സൗകര്യം ഒരിക്കലും ഒഴിവാക്കാൻ സാധ്യമല്ല. സ്കൂളിൽ ഒരു കിണറും ഒരു ബോർവെല്ലും കൂടാതെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണവും ലഭ്യമാക്കി യിട്ടുണ്ട്. ജലസംഭരണികൾ ആറെണ്ണം ഉണ്ട്. കൈ കഴുകുന്നതിനുള്ള സൗകര്യം നാലു ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്.

ജൈവവൈവിധ്യമായ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ഒരു കുഞ്ഞു താമരക്കുളം ഇതിന്റെ മാറ്റുകൂട്ടുന്നു. വിശാലമായ പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട്. കൂടാതെ മട്ടുപ്പാവിലും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പൂർണമായും നിർമാർജനം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ സംവിധാനവുമുണ്ട്. സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട് ബസ് ഷെഡ്ഡും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾ ആയതിനാൽ വീഴ്ചയും പൊട്ടലും ഏതുസമയവും പ്രതീക്ഷിക്കാവുന്നതിനാൽ തന്നെ ഒരു first aid സംവിധാനം ഒരുക്കിയിട്ടുണ്ട്.           പാചകപ്പുര പുകരഹിത സംവിധാനത്തിൽ ആണ് പ്രവർത്തിക്കുന്നത് അതിനോട് ചേർന്ന് ഒരു സ്റ്റോർ മുറിയും ഉണ്ട്. ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും ഘടിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ചുറ്റുമായി സംരക്ഷണാർത്ഥം ഒരു ചുറ്റുമതിലും ഉണ്ട്. ANERT ന്റെ സഹായത്താൽ സോളാർ പാനൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൻവെർട്ടർ സൗകര്യമുള്ളതിനാൽ സ്കൂളിന്റെ തായ ഒരു പ്രവർത്തനത്തെയും വൈദ്യുതി തടസ്സം ബാധിക്കുന്നില്ല.