ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ വ്യത്യസ്തവും ആകർഷകവുമായി പല പരിപാടികളും സംഘടിപ്പിച്ചു വരുന്നു. കുട്ടികളിൽ രാഷ്ട്രബോധവും കർത്തവ്യങ്ങളും ബോധ്യപ്പെടുത്താനും മാനവികതയോടെ രാജ്യത്തെ എല്ലാ വിഭാഗം ആളുകളെയും സമഗ്രമായി ഉൾകൊണ്ട് ജീവിക്കേണ്ടതിൻ്റെ പ്രാധാന്യവും ബോധ്യപ്പെടുത്താൻ ഈ ക്ലബിന് സാധിച്ചിട്ടുണ്ട്. പഴമയെ തിരിച്ചറിയാൻ കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയവും ഈ വിദ്യാലയത്തിലുണ്ട്.
ജീനിയസ് അവാർഡ്
ഓരോ ആഴ്ചയിലും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കുട്ടികൾക്ക് നൽകുകയും ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് ലഭിച്ച മാർക്ക് രേഖപ്പെടുത്തുകയും വർഷാന്തം ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികളെ ഉൾപെടുത്തി മെഗാ ജീനിയസ് ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയിക്ക് വാർഷികാഘോഷ വേദിയിൽ ജീനിയസ് അവാർഡും ക്യാഷ് പ്രൈസും നൽകുന്നു.
മറ്റു പരിപാടികൾ
- എൻ്റെ സാമൂഹ്യശാസ്ത്ര നിരീക്ഷണ പുസ്തകം
- സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ
- ജനസംഖ്യാ ദിന ഡിബേറ്റ്
- ചുമർപത്രിക നിർമ്മാണം
- സഡാക്കോ നിർമ്മാണം
- പോസ്റ്റർ നിർമ്മാണം
- ക്വിസ് റേസ്