ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20/06/2025 ൽ വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കൺവീനർമാരായ അനിത കെ കെ. പി ആർ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും രണ്ടുപേർ വീതം പങ്കിട്ടെടുത്തു. ഉപജില്ല മത്സരത്തിലേക്ക് ഇപ്രകാരം രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു.