കൊറോണ എന്ന മഹാമാരി
ആർത്തുലഞ്ഞു നമ്മിലേക്കു
പകർന്നിടാമേതു നിമിഷവും
ഹോ! ഭയമല്ല വേണ്ടത്..
പാലിക്കേണം നാം ജാഗ്രത
ഹസ്തദാനങ്ങൾ ഒഴിവാക്കി
നമസ്ക്കാരങ്ങൾ ചൊല്ലിടാം,
പാലിച്ചിടാം അകലങ്ങൾ
സ്നേഹത്തോടെ നാളേക്കായ്
കൈകൾ നന്നായ് കഴുകീടാം
പാലിച്ചീടാം നിർദേശങ്ങൾ
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
രക്ഷിച്ചീടാം നമുക്ക്-
നമ്മെയുമീ ലോകത്തെയും...