ജി.എൽ.പി.എസ് കഞ്ചിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കഞ്ചിക്കോട് ഗവണ്മെന്റ് എൽ.പി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിച്ച തുടങ്ങിയത് 1976 ജൂൺ നാലിനായിരുന്നു .അതിനു മുൻപ് എൽ.പി.യിൽ തുടങ്ങി യു .പി.,  വരെ കഞ്ചിക്കോട് ഹൈസ്കൂളിൽ ആയിരുന്നു.1967ൽ ആണ് ആദ്യമായി പത്താം ക്ലാസ് ബാച്ച് പരീക്ഷ എഴുതിയത് എന്ന് പൂർവ വിദ്യാർത്ഥികൾ പറഞ്ഞ അറിവ് മാത്രമാണ് ഉള്ളത് .അതിനാൽ തുടക്കം മുതലുള്ള ചരിത്രം ആ സ്ഥാപനത്തിലാണ് ഉള്ളത് .

വളരെ കാലത്തെ പഴക്കം ഉള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം വാളയാർ റോഡിൻറെ അരികിലായിരുന്നു . ടൌൺ സർവീസ് നടത്തുന്ന ഏതാനും നമ്പർ ബസ്സുകളും ദീര്ഘദൂര സർവീസ് നടത്തുന്ന ബസ്സുകളും ഉണ്ടായിരുന്നു .ചരിത്ര പ്രസിദ്ധമായ വടശ്ശേരി കെട്ടിടങ്ങളുടെ ഏകദേശം നൂറുമീറ്റർ അകലെയാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് . വടശേരിയിൽ സ്വന്തമായി രണ്ടു മൂന്ന് ആനകൾ ഉണ്ടായിരുന്നു .അതിനെ കെട്ടുന്നത് ഈ കുടുംബത്തിന്റെ വളപ്പിലാണ് . ഉച്ച സമയത് കുട്ടികൾ ആനയെ കാണാൻ പോകുന്നത് നിത്യ സംഭവമായിരുന്നു . തൊട്ടടുത്ത എ .വി .പി .ക്വാർട്ടേഴ്സും പോസ്റ്റ് ഓഫീസിൽ കെട്ടിടവും നിലകൊള്ളുന്നു . എല്ലായതിന്റെയും ഉടമസ്ഥൻ ഒരാൾ തന്നെ .എലപ്പുള്ളി പറ സ്വദേശി ചന്ദ്രശേഖരൻ പിള്ളയാണ് ഉടമസ്ഥൻ .വിശാലമായ കളിസ്ഥലവും വലിയ കിണറും പുളിയും പൂവരശ്ശ്‌  തുടങ്ങിയ മരങ്ങളും തെങ്ങുകളും ഉള്ള നയനമനോഹരമായ ആ സ്ഥലം ഇപ്പോഴത്തെ വില്ലേജ് ഓഫീസിനു എതിർവശത്താണ് . വടക്കും  പടിഞ്ഞാറും നെൽ വയലുകൾ .ആ കെട്ടിടം ഇപ്പോഴും  പൂർണമായി മാറ്റിയിട്ടില്ല.വടശ്ശേരി കെട്ടിടങ്ങൾക്ക്  മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ റോഡ് എ വി പി റോഡ്  എന്നിവ ഉണ്ട്.

പോസ്റ്റ് ഓഫീസിന്റെ അരികിൽ പുഴയാണ് .

1976 ൽ വിദ്യാലയത്തിൽ 16  ഡിവിഷനുകൾ  ഉണ്ടായിരുന്നു . ഒന്നാം ക്ലാസ്സിൽ 7 ഡിവിഷനും രണ്ടു ,മൂന്നു ,നാലാണ് ക്ലാസ്സുകളിൽ 3 ഡിവിഷനിലായി 1200 ഓളം കുട്ടികൾ  .കാർഷിക മേഖലയായ കഞ്ചിക്കോട് വ്യാവസായിക മേഖലയായി ഭൂലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചപ്പോൾ ഉണ്ടായ മാറ്റമായിരുന്നു അത് .

കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സ്ഥലസൗകര്യം ഇല്ലായ്മയും ഡിവിഷനുകൾ അനുവദിച്ചു കിട്ടാണ് തന്നെ പ്രയാസമായിരുന്നു.

വളരെക്കാലത്തെ അദ്ധ്യാപക തസ്തിക ഒഴിവുകൾ നികത്താൻ പോലും കഴിയാത്ത അവസ്ഥ ആണ് .

പുതുശേരി  മുതൽ വാളയാർ വരെയുള്ള വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലിചെയ്തിരുന്നവരുടെ കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത് . ഒരു അൺ എയ്ഡഡ് സ്കൂൾ പോലും ഉണ്ടായിരുന്നില്ല .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം