ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ആപത്ത് വന്ന വഴി
ആപത്ത് വന്ന വഴി
ഒരു കാട്ടിൽ നിറയെ ദിനോസറുകൾ ജീവിച്ചിരുന്നു. ആ കാട്ടിൽ കയറണമെങ്കിൽ ഒരു വലിയ കുളം കടക്കണമായിരുന്നു. ആ കാടിനുള്ളിൽ പോയവരാരും തന്നെ തിരിച്ചു വന്നിട്ടില്ല. നഗരങ്ങളിലെല്ലാം കൊറോണ വ്യാപനത്തെ തുടർന്ന് ആരുംതന്നെ പുറത്തിറങ്ങാറുമില്ല. ആകാടിനപ്പുറത്തു ഒരു ഗ്രാമത്തിൽ മഹാവികൃതിയായ ഒരു പയ്യനുണ്ടായിരുന്നു. ആരെന്തുപറഞ്ഞാലും അവൻ അനുസരിക്കില്ല ഒരുനാൾ കൊറോണ ആഗ്രാമത്തിലെ ഒരാളിൽ ബാധിച്ചു. സർക്കാർ ഗ്രാമത്തിൽ ലോക്ഡോണാ പ്രഖ്യാപിച്ചു. അനാവശ്യമായി ആരും തന്നെ പുറത്തിറങ്ങാതായി. എന്നാൽ വികൃതി പയ്യൻ ആരെന്തുപറഞ്ഞിട്ടും അനുസരിക്കാൻ തയാറായില്ല. ഇടക്ക് വികൃതി പയ്യൻ കുളത്തിൽ കുളിക്കുന്നത് കണ്ട് പോലീസ് അവനു മുന്നറിയിപ്പ് നൽകി. എന്നിട്ടും അവനത് ആവർത്തിച്ചു. കുളത്തിൽ കുളിക്കാനും വീടിനു വെളിയിൽ കൂട്ടുകാരൊപ്പം കളിക്കാനും അവൻ ആവേശം കാണിച്ചു. വളരെ പെട്ടെന്ന് തന്നെ കൊറോണ അവനെ ബാധിച്ചു. അതറിയാതെ അവന്റെ വികൃതികൾ അവൻ തുടർന്നു. അവനിൽ നിന്ന് ഒരുപാട് പേരെ അത് ബാധിച്ചു. ഒരു ഗ്രാമം മുഴുവൻ അത് വ്യാപിച്ചു..... ഗുണപാഠം : മുതിർന്നവർ പറയുന്നത് അനുസരിക്കാതിരുന്നാൽ ഫലം വളരെ ദയനീയമായിരിക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ