ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ജീവിത ശൈലി
ജീവിത ശൈലി
നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം.വ്യക്തി ശുചിത്വം മൂലം പല മാരകമായാ രോഗങ്ങളിൽ നിന്ന് നമ്മുക്ക് രക്ഷ നേടാനാകും. വ്യക്തി ശുചിത്വത്തിൽ ഏർപ്പെടുന്നത് തന്നെയാണ് കൈകളിലെ ശുചിത്വം, കാലുകളിലെ ശുചിത്വം എന്നിവ. ഇതിൽ കൈകളിലെ ശുചിത്വം എന്തെന്നാൽ കൈകൾ വൃത്തിയായി സൂക്ഷിക്കുക. ആഹാത്തിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകുക. അതു മാത്രമല്ല മല മൂത്ര വിസർജനത്തിനു ശേഷവും കൈകൾ നന്നായി കഴുകുക. കൂടാതെ ദൂര യാത്രകളിൽ പോയി തിരിച്ചു വന്നു കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ നന്നായി കഴുകുക. ഇവയെല്ലാം ആണ് കൈകളിലെ ശുചിത്വത്തിൽ പെടുന്നത്. അടുത്തതായി കാലുകളിലെ ശുചിത്വം. നമ്മുടെ ഇരു കാലു കളും ഏതു നേരവും വൃത്തിയായി സൂക്ഷിക്കുക. നഗ്ന പാദരായി എവിടെയും പോകാതിരിക്കുക.പിന്നെ കൂടുതലും ഇറുകിയ പാദരക്ഷകൾ ഇടാതെ നോക്കുക. കൊക്കോ പുഴു ഉള്ള ഇടങ്ങളിൽ പാദരക്ഷകൾ ഉപയോഗിക്കുക. വ്യക്തി ശുചിത്വം മാത്രം പോരാ, പരിസ്ഥിതി ശുചിത്വം കൂടി പാലിക്കണം. മനുഷ്യന്റെ നീചമായ പ്രവർത്തികൾ മൂലം പല രോഗങ്ങൾക്കും സാക്ഷ്യം വഹിക്കും നാം. നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നതിൽ നമുക്കും പങ്കുണ്ട്. നാം ശുചിത്വം പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്കും രോഗമുക്തി നേടാനാകും. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് മഹാമാരിയായി ലോകത്ത് കത്തിപ്പടരുന്ന കോവിഡ് 19.ഇതിനെയൊക്കെ നാം മറികടക്കണമെങ്കിൽ വ്യക്തിശുചിത്വം പാലിച്ചേ മതിയാകൂ. നാം ജലാശയങ്ങളിലും ചുറ്റുപാടുകളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്ക് രക്ഷ നേടാനാകും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്കേ കഴിയൂ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം