Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾലൈബ്രറി കുട്ടികളുടെ അറിവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നതിന് ഉതകും വിധമുള്ള ഒരു ശിശുസൗഹൃദലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി ,നോവൽ,ചെറുകഥ ,കവിത ,ആത്മകഥ,,നിരൂപണം,വൈജ്ഞാനികസാഹിത്യം എന്നീ വിഭാഗങ്ങളിലായി 5000-ൽത്തിലധികം പുസ്തകശേഖരം ലൈബ്രറിയിലുണ്ട്.മലയാളം അദ്ധ്യാപികയായ ശ്രീമതി ജയലക്ഷമി ടീച്ചറുടെ മേൽനോട്ടത്തിൽ ക്ലാസ്അദ്ധ്യാപകർ ജൂൺമാസത്തിൽത്തന്നെ ഓരോ ക്ലാസ്സിലും പുസ്തകവിതരണംനടത്തുന്നു.കൂടാതെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന്നേരിട്ടും എടുക്കാവുന്നതാണ്.ഓരോ ക്ലാസ്സിനും പ്രത്യേകം രജിസ്ററർ കുട്ടികൾ തന്നെസൂക്ഷിക്കുന്നുണ്ട്.വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കി അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്യുന്നു.