ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/ലോക്ഡൗൺ.

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ

അറിഞ്ഞോ,
നാട്ടിലൊരു അതിഥി എത്തിയിട്ടുണ്ടത്രേ...
ക്ഷണിക്കപ്പെടാത്ത അതിഥി.
ആ അതിഥിക്ക് മലനിരകളും, കടലും...
അതിരുകളായിരുന്നില്ല.
അത് മനുഷ്യജീവൻ,
കാർന്നുതിന്നുന്നു.

പ്രിയ വുഹാൻ...
നീ ആശ്വസിക്കുന്നു.
പക്ഷെ,
ആ നിശ്വാസത്തിൽ
തേങ്ങലിന്റെ
വേർപാടിന്റെ
നിഴലുകളില്ലേ...
ദിനങ്ങളും ആഴ്ചകളുമില്ല.
രാത്രിയും പകലുമെന്ന-
യാഥാർത്ഥ്യത്തിലേക്ക്...
സന്ധ്യയോടെ ഓരോ ഗൃഹത്തിലും
വെളിച്ചം തെളിയുന്നു.
അർദ്ധരാത്രിയോടെ അണയുന്നു.
വീണ്ടും യാന്ത്രികമായി,
ഉണരുമ്പോൾ
അനിശ്ചിതത്വം നിറഞ്ഞ
പകലുകൾ...

പക്ഷെ അറിഞ്ഞോ,
കിളികൾ ചിലച്ചു.
മരങ്ങൾ ശുദ്ധവായു ശ്വസിച്ചു.
അരുവികൾ ശുദ്ധജലമൊഴുക്കി.
കാറ്റ് മന്ദമായി വീശി.
കാലം കാത്തുവച്ച മറുപടി,
അത് നിന്റെ രൂപത്തിലോ...
ഓർത്തുകൊൾക,
അടുത്ത പുലരി
ഞങ്ങൾ കഥ പറയും...
ധീരതയുടെ കഥ
ഒരു വിരുന്നുകാരന്റെ -
അന്ത്യത്തിന്റെ കഥ.
'ലോക്ഡൗൺ'
ഇനി നിന്നിലേക്കാണ്...
________

ആവണി മനോജ്.കെ
10 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തറമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത