സ്‌കൂൾ പ്രവേശനോത്സവം 2026 - 27

 
പ്രവേശനോത്സവം 1

2026 ജൂൺ ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ പുതുവർഷ അധ്യയനത്തിന്റെ ഭാഗമായി പ്രവേശനോത്സവം ആഘോഷിച്ചു.   

പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി അംബിക ടീച്ചർ സ്വാഗതം പറഞ്ഞു. കാവനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബൈദ കുട്ടക്കടവൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ സലാം പാറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഹസീന ബഷീർ, MEC 7 പ്രസിഡന്റ്‌ അഡ്വ. ഷംസുദ്ധീൻ, PTA പ്രസിഡന്റ് ശ്രീ മുഹമ്മദ്‌ പി കെ, SMC ചെയർമാൻ ശ്രീ കൃഷ്ണൻ, MPTA പ്രസിഡന്റ്‌ ശ്രീമതി ഷബ്‌ന എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് ബ്ലസ്സി ടീച്ചർ  നന്ദി പറഞ്ഞു. തോരണങ്ങളും ബലൂണുകളും ഉപയോഗിച്ച് മനോഹരമായി അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക്

 
പ്രവേശനോത്സവം 2

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന്  സ്വീകരിച്ചു   . നവാഗതരായ വിദ്യാർത്ഥികൾക്ക് അധ്യാപകർ പഠനോപകരണങ്ങളും പരിസരത്തുള്ള വിവിധ ക്ലബ്ബുകൾ സമ്മാനങ്ങളും നൽകി. എല്ലാവർക്കും ഏറെ മധുരമൂറുന്ന പായസവും ഉണ്ടായിരുന്നു.  പ്രവേശനോത്സവ പരിപാടിയിൽ പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. 


അധ്യാപകനും മോട്ടിവേറ്ററുമായ Dr. അലി അക്ബർ സാറിൻ്റെ തേൻ മിഠായി എന്ന  പ്രവേശനോത്സവ പരിപാടി, പുതിയ അധ്യയന വർഷത്തിലേക്കുള്ള ആവേശവും ആത്മ വിശ്വാസവും വിദ്യാർത്ഥികളിൽ വളർത്താൻ ഏറെ സഹായകമായി. കുട്ടികൾക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഈ പരിപാടി.

   GHS വടശ്ശേരിയിൽ ഇന്ന് പുതുതായി വന്ന കുട്ടികൾക്ക് സമ്മാനപെരുമഴയുടെ ദിവസം ആയിരുന്നു. MEC 7,അൽകുബ് രി ക്ലബ്‌, അധ്യാപകർ എന്നിവരുടെയെല്ലാം വക നിരവധി സമ്മാനങ്ങൾ കുട്ടികൾക്ക് നൽകി. കൈ നിറയെ സമ്മാനങ്ങളും മനസ്സു നിറയെ സന്തോഷവുമായിട്ടാണ് ഓരോ കുട്ടിയും ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. കൂടാതെ വയറു നിറയെ സേമിയ പായസവും. എല്ലാം കൊണ്ടും ഇന്ന് വടശ്ശേരിയിലെ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പ്രവേശനോത്സവം മറക്കാനാകാത്ത അനുഭവമായി മാറി.