ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ഒരു സുന്ദരമായ കുന്നിന്ചെരിവിലെ ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു. ആ കുടുംബത്തിലെ മൂത്ത കുട്ടിയാണ് മീനുകുട്ടി. അവൾക്കൊരു അനിയത്തിയുമുണ്ടായിരുന്നു ചിന്നു. മീനു വളരെ കുറച്ച് ഭക്ഷണം കഴിക്കുന്ന കുട്ടിയും ചിന്നു നല്ലവണ്ണം ഭക്ഷണം കഴിക്കുന്ന കുട്ടിയുമായിരുന്നു. ചിന്നുവിന് ഒരു ദിവസം ഒരു ഐസ്ക്രീം കഴിക്കാൻ ഒരാശ, അവൾ തൻ്റെ ആശ അച്ഛനോട് പറഞ്ഞു. അച്ഛൻ അന്ന് പണിക്ക് പോയി വന്നപ്പോൾ രണ്ട് ഐസ്ക്രീം വാങ്ങി കൊണ്ടുവന്നു.ഇരുവർക്കും ഐസ്ക്രീം വളരെയധികം ഇഷ്ട്ടപ്പെട്ടു.പിറ്റേ ദിവസം രാവിലെ എഴുനേൽക്കുമ്പോൾ മീനു കുട്ടിക്ക് ചുമയും പനിയും, അവളുടെ അമ്മ അവളെക്കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഡോക്ടർ പറഞ്ഞു: മീനുവിന് രോഗ പ്രതിരോധശേഷി വളരെ കുറവാണ് നല്ല പച്ചക്കറികളും ഇലക്കറികളും കഴിക്കണം ... മീനൂന് നല്ല ആരോഗ്യം വേണ്ടേ... അസുഖങ്ങൾ വരാതിരിക്കാൻ പ്രതിരോധശേഷി വേണ്ടേ .. ഉം.. ഉം. ഞാനിനി നല്ലവണ്ണം ഭക്ഷണം കഴിക്കും മീനു കുട്ടി മറുപടി പറഞ്ഞു. നല്ല കുട്ടി മിടുമിടുക്കി ഡോക്ടർ പ്രോൽസാഹിപ്പിച്ചു. അന്ന് മുതൽ മീനു നല്ലവണ്ണം ഭക്ഷണം കഴിച്ചു നല്ല ആരോഗ്യമുള്ള കുട്ടിയായി .

അമീല
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ