ജി.എച്ച്.എസ്. രയരോം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ് 2020 -21 അധ്യയന വർഷത്തിലാണ് സ്കൂളിൽ ആരംഭിച്ചത് .കൗൺസിലർ ആയി ശ്രുതി ചാർജ് എടുത്തു .യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് ഒന്നാമത്തെ വർഷം 30 കുട്ടികൾ അംഗങ്ങളായി ചേർന്നു.ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ ആണ് ജെ ആർ സി കോർത്തിണക്കിയത് .മാർച്ചിൽ പറവകൾക്കൊരു ദാഹജലം പ്രവർത്തനങ്ങളിൽ കുട്ടികൾ വ്യാപൃതരായി.തുടർന്ന് ഏപ്രിൽ-മെയ് മാസങ്ങളിൽ ഡ്രൈഡേ ആചരണം നടത്തി .ജൂൺ 5 പരിസ്ഥിതി ദിനം ജൂനിയർ റെഡ്ക്രോസ് നേതൃത്വത്തിൽ സംയുക്തമായി ആഘോഷിച്ചു . കേഡറ്റുകൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു അതിന്റെ വളർച്ച വിവരങ്ങൾ രേഖപ്പെടുത്തുകയും എന്റെ മരം എന്ന ഡയറി സൂക്ഷിക്കുകയും ചെയ്തു. കോവിഡ്കാലത്തെ
വിരസതയകറ്റാൻ കേഡറ്റുകൾ വീട്ടു ജോലികളിൽ സഹായിക്കുകയും വ്യത്യസ്ത ഭക്ഷണങ്ങൾ ഉണ്ടാക്കി അവയുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു .കുട്ടികളുടെ കരവിരുത് പ്രോത്സാഹിപ്പിക്കുന്നതിനായി സൺഡേ ക്രാഫ്റ്റ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു . അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഏഴു ദിവസത്തെ പരിശീലന പരിപാടിയാണ് yoga for wellbeing .കുട്ടികൾ വീടുകളിൽ ഇരുന്ന് യോഗ ചെയ്യുന്നതിന്റെ വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു . ലഹരി വിരുദ്ധ ദിനത്തിൽ കുടുംബാംഗങ്ങളോടൊപ്പം വീട്ടുമുറ്റത്ത് പ്രതിജ്ഞ ചെയ്യുന്നതിന്റെ ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു