ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുവന്ന ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ടുവന്ന ശുചിത്വം


അമ്പമ്പോ കണ്ടു ഞാൻ
വീടും പരിസരവും
ആകെയും വൃത്തിയാൽ
തിളങ്ങിടുന്നെ
അമ്മയോടാരാഞ്ഞു
എന്തമ്മേ ? ഇങ്ങനെ
ആകെയും വൃത്തിമയമാണല്ലോ ?

വേനൽ കാലത്തെ ദാഹവും പേറി ഞാൻ
ഓടിയ നേരത്ത് കണ്ടതയ്യോ
കുടിവെള്ളതിന്നു പകരമായി നിൽപതോ
കൈകഴുകാനുള്ള സോപ്പും വെള്ളവും
എന്തമ്മേ ഇങ്ങനെയെന്ന
ചോദ്യതിന്നമ്മ തന്ന ഉത്തരമാം
കുഞ്ഞൻ കോറോണ ഭയത്തിനാൽ നാടാകെ വിറയലാന്നെന്റെ കുഞ്ഞേ
എങ്കിലും ചൊല്ലേട്ടെ
ഉള്ളാൽ ഭയമൊന്നിരിക്കിലും
നാടകെ വൃത്തിയിൽ ആയതു പരമ സത്യം

 

റിസാൽ
5 ജി.എച്ച്.എസ്. ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത