ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
12044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12044 |
അംഗങ്ങളുടെ എണ്ണം | 80 |
റവന്യൂ ജില്ല | കാസർകോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി പി |
അവസാനം തിരുത്തിയത് | |
15-02-2025 | 12044 |
മികവുത്സവം
ജി എച്ച് എസ് എസ് ചായ്യോത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ് 2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. കൈറ്റാസ് മിസ്ട്രസ് ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എസ് ഐ ടി സി ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.
ഋഷികേശും പ്രിയംവദയും ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് കുട്ടികളിൽ ഇടം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ഋഷികേശ് കെ എസ്, പ്രിയംവദ എസ് എന്നിവർ സ്കൂളിന്റെ അഭിമാനമായി.
![]() |
![]() |
ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടന്നു. കുമ്പളപ്പള്ളി ഹൈസ്കൂളിലെ ശ്രീ ജിതിൻ മാസ്റ്റർ ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നല്കു. എട്ട് കുട്ടികളെ ക്യാമ്പിൽ നിന്ന് സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു,
![]() |
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി സൈബർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
![]() |
![]() |
![]() ![]() ![]() |
.
- ഡിജിറ്റൽ മാഗസിൻ 2024 - -ലിറ്റിൽ റിപ്പിൾസ്
ലിറ്റിൽ കൈറ്റ്സ് ആരംഭം മുതൽ തന്നെ സ്കൂൾതല യൂനിറ്റും ആരംഭിച്ചിരുന്നു. മികച്ച രീതിയിൽ തന്നെ സ്കൂൾതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. നിലവിൽ 2020-22 യൂനിറ്റിൽ 32 കുട്ടികളും 2021 - 23 യൂണിറ്റിൽ 40 കുട്ടികളുമാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിന് ആഴ്ചയിൽ 4 മണിക്കൂർ വീതവും ഒമ്പതാം ക്ലാസ്സിന് 2 മണിക്കൂർ വീതവും ക്ലാസ്സ് നൽകുന്നുണ്ട്