ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ മരണം
മരണം
പതിവ് തെറ്റി ഇന്ന് അല്പം വൈകിയാണ് ഉണർന്നത് മുറ്റത്തിറങ്ങിയപ്പോൾ എന്തോ കാര്യമായ ജോലി നടക്കുന്നതായി എനിക്ക് തോന്നി റോഡിനോട് ചേർന്ന കിഴക്കേമുറ്റത്തോട് ചേർന്ന കിടക്കുന്ന സ്ഥലത്ത് ബല്യുപ്പ കസേരയിൽ ഇരുന്ന് കൊച്ചാപ്പയ്ക്ക് നിർദ്ദേശം കൊടുക്കുന്നു♂️♂️ കൊച്ചാപ്പ വടക്ക് - തെക്ക് ദിശയിൽ ഒരാൾ നീളത്തിൽ കൈക്കോട്ട് കൊണ്ട് കഴിക്കുകയാണ്....... ബല്യുപ്പയുടെ അടുത്ത് എന്റെ ഉപ്പയും നിർദ്ദേശങ്ങൾ നൽകി നിൽപ്പുണ്ട്🧍♂️ എന്റെ ഉമ്മയും ഇളയമ്മയും വീട്ടിലെ മറ്റു കുട്ടികളും എന്തൊക്കോ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു ...♀️ ആടിന് വെള്ളം കൊടുക്കുന്ന ബല്യുമ്മയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി......... "ബല്യുമ്മാ _ എന്തിനാ അവിടെ കുഴിക്കുന്നത് " _ ഞാൻ ചോദിച്ചു "അത് നിന്റെ ഉപ്പയെ കുഴിക്കാനാണ് " - ബല്യുമ്മ ഉടനെ മറുപടി തന്നു എനിക്ക് ദേഷ്യവും സങ്കടവും വന്നു ഞാൻ കുഴി വെട്ടുന്നിടത്തേക്ക് ഓടി♂️♂️ "മോനേ നൗഷാദേ തെക്ക് ഭാഗത്ത് കുറച്ച് കുടി ആഴത്തിൽ കഴിക്ക് " കസേരയിൽ ഇരിക്കുന്ന ബെല്ലിപ്പയുടെ അടുത്ത് നിന്ന് കൊണ്ട് എന്റെ ഉപ്പ കൊച്ചാപ്പയ്ക്ക് നിർദ്ദേശം കൊടുക്കുന്നു ........ ഒട്ടും ശങ്കയില്ലാതെ🧍♀️🧍♀️ കൊച്ചാപ്പ പുണ്യകർമ്മം ചെയ്യുന്ന പോലെ കുഴിയൊരുക്കുന്ന തിരക്കിലാണ് ..... എന്റെ ഉപ്പയെ ജീവനോടെ കുഴിച്ച് മൂടാൻ പോവുകയാണോ ഞാൻ ബല്യമ്മയുടെ അടുത്തേക്ക് ഓടി കാര്യം തിരക്കി........ °ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിൽ മരിച്ചവരെയൊക്കെ ഇങ്ങനെ തന്നെയാണല്ലോ അടക്കിയത്..... നിനക്കത് അറിയില്ലേ?? - " "അന്ന് അവരെയൊക്കെ നിങ്ങൾ എല്ലാവരും കൂടി ജീവനോടെ കുഴിച്ച് മൂടി എല്ലാരും കാണാൻ അഭിനയം നടിച്ച് കരഞ്ഞു അല്ലേ......." "ഞാൻ ഇതിന് സമ്മതിക്കില്ല പോലീസിൽ പറയും " ഞാൻ അൽപം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എന്റെ ഉപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു " ഉപ്പാ ഇവരൊക്കെ പറയുന്നത് സത്യമാണോ ഉപ്പയെന്താ ഒന്നും പറയാത്തത് " എന്റെ ഉപ്പ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ആരുടെ മുഖത്തും ഒരു ഭാവമാറ്റവും ഇല്ല എന്നത്തേയും പോലെ!!! ഞാൻ കരഞ്ഞ് കൊണ്ട് പിറുപിറുത്ത് വീട്ടിലേക്ക് നടന്നു ലാ ഇലാഹ ഇല്ലള്ളാ... ലാ ഇലാഹ ഇല്ലള്ളാ.... മരണപ്പെട്ടയാളെ ഖബറിലേക്ക് കൊണ്ടു പോകുമ്പോഴുള്ള ശബ്ദം കേട്ട ഞാൻ വീട്ടിൽ നിന്നും മുറ്റത്തേക്കോടി♂️♂️♂️ ഉപ്പാ....... ഉപ്പാ...... എന്റെ പൊന്നുപ്പാ .... എല്ലാവരും എന്നെ പിടിച്ചു വെച്ചു .അപ്പോൾ ബല്യുമ്മ പറഞ്ഞു അവന് ഒന്ന് കാണിച്ച് കൊടുക്കൂ....... ഇടുങ്ങിയ കഴിയിൽ മുഖം മണ്ണിനോട് ചേർന്ന് മങ്ങിയ വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച് അതാ...... എന്റെ ഉപ്പ കിടക്കുന്നു ഉപ്പാ...... ഉപ്പാ...... എന്ന് ഞാൻ അലറി വിളിച്ച് കരഞ്ഞു '.. ഒരു നേർത്ത ചിരിയോടെ ഉപ്പ എന്നെ നോക്കി എനിക്ക് കൈ തന്നു...... അപ്പോഴത്തേക്കും അവസാനത്തെ മൂട് കല്ലുമായി എന്റെ കൊച്ചാപ്പ കല്ല് വെച്ച് കുഴി മൂടി ...... എന്റുപ്പാ......... ഉപ്പാ....... ഞാൻ എന്റെ അമർത്തി മണ്ണിലടിച്ചു കൊണ്ട് കരഞ്ഞു കൈ എന്തോ കനമുള്ള വസ്തുവിൽ തട്ടി ഞെട്ടിയുണർന്നു......... കൈയ്ക്ക് നല്ല വേദനയുണ്ട് ...... പടച്ചോനെ സ്വപനം തന്നെയായിരുന്നോ ?? അടുത്ത് എന്റെ കഞ്ഞിപ്പെങ്ങളും ഉമ്മയും ഉറങ്ങുന്നു..... അടുത്തുണ്ടായിരുന്ന മൊബൈലിൽ സമയം നോക്കി.... 6 AM ഉമ്മയെ ഉണർത്താതെ ഖുർആൻ ഓതിക്കൊണ്ടിരുന്ന ബല്യുമ്മയുടെ അടുത്ത് ചെന്നിരുന്നു ഓത്ത് കഴിഞ്ഞപ്പോൾ കണ്ട സ്വപ്നം ബല്യുമ്മയോട് പറഞ്ഞു...... പടച്ചോനേ........ "നിനക്ക് ഉപ്പയോട് അത്ര അടുപ്പമില്ലല്ലോ ....." "മോനേ മരണത്തെ കുറിച്ചുള്ള പടച്ചോന്റെ ഓർമ്മപ്പെടുത്തലാണത്" "നീയിനി മൊബൈലിൽ ആ കൊറോണാ ന്യൂസൊന്നും കാണണ്ട " പാവം എന്റെ ഉപ്പ മോനേ നാഫ്യേ .......... എന്താ ഉപ്പാ........ ദാ വരണ് ........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ