പൂന്തോട്ടം


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ വിടർന്നൊരു പൂന്തോട്ടം
പൂമ്പാറ്റയ്ക്കും തേനീച്ചയ്ക്കും
തേൻ നുകരാനൊരു പൂന്തോട്ടം
തെച്ചിക്കെന്തൊരു ചുവപ്പാണേ
റോസൊരു സുന്ദരി പൂവാണേ
രാവിൽ വിടരും പിച്ചിപ്പൂവും
നറുമണമൊഴുകും മുല്ലപ്പൂവും
എന്നുടെ തോപ്പിൽ ഉണ്ടല്ലോ
കണ്ടോ കണ്ടോ പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം


 

അനുശ്രീ
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത