ജി.എം.എൽ.പി.സ്കൂൾ തിരുത്തി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി തിരുത്തി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറെ മനോഹരമായ തിരുത്തി എന്ന ഗ്രാമത്തിലാണ്. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് തിരുത്തി. മഴക്കാലത്ത് വലയും ചൂണ്ടലും ഉപയോഗിച്ചുള്ള മീൻപിടുത്തവും വേനൽക്കാലത്ത് ഫുട്ബോൾ കളിയും പ്രധാനമാണ്. വെള്ളക്കെട്ട് ഒഴിവായാൽ സ്കൂളിനു ചുറ്റും ഏക്കർ കണക്കിന് സ്ഥലത്ത് നെൽകൃഷി തുടങ്ങും. ആദ്യ കാലത്ത് ജനസംഖ്യ കുറഞ്ഞ വാർഡായിരുന്നു തിരുത്തി . കൊടിഞ്ഞി പഴയ പള്ളിക്ക് സമീപമുള്ള തടിപ്പാലമായിരുന്നു തിരുത്തിയിലേക്ക് വരാനുള്ള ഏക ആശ്രയം . പൂതിരുത്തി, കാളൻ തിരുത്തി തുടങ്ങിയ സമാനമായ സ്ഥലങ്ങൾ തിരുത്തിക്ക് അടുത്തായി ഉണ്ട് . 1957 ലാണ് തിരുത്തി സ്കൂൾ സ്ഥാപിക്കപ്പെടുന്നത് , അതിന് മുൻപ് പനക്കാത്തായം സ്കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്. മഞ്ഞളാം പറമ്പത്ത് ബാവു ഹാജിയാണ് സ്കൂളിന് ആവശ്യമായ സ്ഥലം അനുവദിച്ച് തന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം എതിർക്കുന്ന കാലയളവ് ആയിരുന്നു. സ്കൂളിലെ ആദ്യകാല പാചകകാരി ആയിഷുമ്മു ആയിരുന്നു . 1973 ൽ ഓലഷെഡ് മാറ്റി ഓടിട്ടു. അവുക്കാദർക്കുട്ടി നഹ സാഹിബാണ് ഉദ്ഘാടനം നിർവഹിച്ചത്. 2010 ൽ കുഞ്ഞവറാൻ കുട്ടി ഹാജി മെമ്പറായിരുന്നപ്പോൾ കോൺക്രീറ്റ് മേൽക്കൂര നിർമ്മിച്ചു. സ്കൂൾ ഇന്ന് നൂതന സൗകര്യങ്ങളുമായി ഏറെ പുരോഗതി കൈവരിച്ചു ഇക്കാലയളവിനുള്ളിൽ നിരവധി അധ്യാപകരും അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു.