ലോകമേ നീ കണ്ടുവോ
കണ്ണീരിന്റെ വേദന
പ്രളയവും പേമാരിയും വന്നുപോയി
അതിലൊന്നും തകർന്നില്ല നമ്മൾ
ചുഴലിയും കൊടുംകാറ്റുമുണ്ടായി
ഒരുമിച്ച് അതിജീവിച്ചവർ നാം
ഈ മഹാമാരിയും
കൊറോണയും പെയ്തൊഴിയും
തളരാതെ തകരാതെ നിന്നാൽ
നമുക്ക് പോരാടാം പുറത്തിറങ്ങാതെ
നമ്മുടെ വീട്ടിൽ
വ്യക്തി ശുചിത്വം പാലിച്ചിടാം
കൈകൾ നാം കഴുകീടാം
മുഖം മറച്ചിരുന്നിടാം
ഈ കാലവും കടന്നു പോകും
ഈ മാരിയും ഒഴിഞ്ഞുപോകും
കരുതലോടെ ഇരുന്നീടാം
പൊരുതലിൻ വഴികളായ്
ലോകമെങ്ങും ചങ്ങലയിൽ ബന്ധിക്കപ്പെടുമ്പോൾ
ജീവവായു ശ്വസിക്കുവാൻ മനസ്സുകൾ കൊതിക്കുന്നു
ഭയത്തെ നാം തകർത്തിടാം
കൊറോണയെ തുരത്തിടാം
ശാന്തിയായ് പുറത്തിറങ്ങും
വേളയെന്നു വന്നിടും
കാത്തിരിപ്പൂ ഉൾമനം.....