ജി. ടി. എസ്. എച്ചിപ്പാറ/എന്റെ ഗ്രാമം
എച്ചിപ്പാറ
തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 40 കി .മീറ്റർ അകലെ സ്ഥിതിചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്തുള്ള വനമുഖത്തോട് ചേർന്നുകിടക്കുന്ന മലയോരമേഖലയാണ് എച്ചിപ്പാറ എന്ന പ്രദേശം എച്ചിപ്പാറ പ്രദേശത്തിന്റെ പുരോഗതിക്ക് വഴിത്തിരിവായ സുപ്രധാനഘടകമാണ് ഗവ .ട്രൈബൽ സ്കൂൾ .
ഭൂമിശാസ്ത്രം
ഒരു മലയോര മേഖലയാണ് എച്ചിപ്പാറ .ചിമ്മിനിഡാമിനോട് ചേർന്ന് കിടക്കുന്നു .
പ്രദേശത്തിനടുത്ത് അരുവികളും
പൊതു സ്ഥാപനങ്ങൾ /പൊതു ഇടങ്ങൾ
- ജുമാമസ്ജിത്
ഡാം
മനോഹരമായ ചിമ്മിനി ഡാം ഈ പ്രദേശത്തിന് ഭംഗി കൂട്ടുന്നു.
- ക്രിസ്ത്യൻ പള്ളി
വിദ്യാഭ്യാസവും തൊഴിൽമേഖലയും
സ്ത്രീവിദ്യാഭ്യാസം
എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റുന്നതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചത് 1958 ൽ ആരംഭിച്ച ഗവണ്മെന്റ് ടൈ്രബൽ സ്കൂളും അതുവഴി പെൺകുട്ടികളുടെ വിദ്യാഭ്യാസനിരക്കിലുണ്ടായ വർദ്ധനവുമാണ്. തോട്ടം തൊഴിൽ ചെയ്ത് പാഡികളിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെയും വിദ്യാഭ്യാസം ചെയ്യേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുകയും അതിനു സന്നദ്ധരാവുകയും ചെയ്തു. എച്ചിപ്പാറയിലെ തദ്ദേശവാസികളുടെ ജീവിതത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ച ആദ്യ ചവിട്ടുപടിയായിരുന്നു സ്കൂളിലേക്കുള്ള പെൺകുട്ടികളുടെ കടന്നുവരവ്.