ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ് ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവൻ ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വർഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച് B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.

കാലചക്രത്തിന്റെ ഗതിവേഗത്തിൽ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നൽകുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുൽപ്പള്ളി,ഋഷിവര്യൻമാരുടെ പാദസ്പർശമേറ്റ വാൽമീകി ആശ്രമം,ലവ-കുശൻമാർ കളിച്ച് വളർന്ന ശിശുമല,മാതൃസങ്കൽപ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നിൽക്കുന്ന കർമ്മ ഭൂമി.ഈ കർമ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാൽ സ്വയം ഉയർത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവർക്കെല്ലാം വന്യവിഭവങ്ങൾ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതർക്ക് സ്വാഗതമോതിയപ്പോൾ മറ്റ് നാടുകൾക്കൊപ്പം വളരാൻ പുൽപ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തിൽകൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നൽകണമെന്ന് പിൻതലമുറക്കാർ ചിന്തിച്ച് തുടങ്ങി.

കാലത്തിന്റെ കാലൊച്ചയിൽ ശ്രീ നാരായണഗുരുദേവന്റെ ‍"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്ത കർമ്മധീരനും ക്രാന്തദർശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ സി.കെ.രാഘവൻ ഈ സരസ്വതീ മന്ദിരത്തിന് 1976 ൽ തുടക്കം കുറിച്ചു.ചരിത്രത്തിൽ സ്ഥലനാമങ്ങൽക്കുള്ള പ്രാധാന്യം ചോർന്ന് പോകാതെ സ്വന്തം നാടിന്റെ പൈതൃകവും സംസ്ക്കാരവും നിലനിർത്തുന്ന കളനാടിക്കൊല്ലി - കളനാടി വംശത്തിൽ പെട്ടവർ ഒരുമിച്ച് താമസിച്ചിരുന്ന ഈ ഗ്രാത്തിലാണ് മാറ്റത്തിന്റെ ദീപനാളവുമായി ജയശ്രീ യു.പി. സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 30 വിദ്യാർത്ഥികളും 5അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.വൈക്കോൽ മേഞ്ഞ് ,ചാണകം തളിച്ച തറയുള്ള ചെറിയ ക്ലാസ്സ് മുറികളിൽ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹകരണത്തോടെ ക്ലാസ്സുകൾ ആരംഭിച്ചു.

വയനാട്ടുകാരനായ ശ്രീകൃഷ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.1982-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തി.ആദ്യത്തെSSLCബാച്ച് 1984-ൽ മികച്ച വിജയത്തോടെ പുറത്തിറങ്ങി.ശ്രീ ടി.സി ബാബുരാജൻ മാസ്റ്റർ 1985-ൽ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ കീഴിലാണ് ജയശ്രീ വിദ്യാലയത്തിന് അത്ഭുതപൂർവ്വമായ വളർച്ച ഉണ്ടായത്..മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ ശ്രീ ടി.സി ബാബുരാജൻ മാസ്റ്ററിന് ***ലഭിച്ചു.2000-ൽ ഹയർ സെക്കണ്ടറിയായും ഈ സ്ഥാപനം ഉയർത്തി.1994- ൽ സ്ഥാപക മാനേജർ ശ്രീ സി.കെ രാഘവന്റെ ദേഹവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.ആർ ജയറാം മാനേജരായി സ്ഥാനമേറ്റു.

ഇപ്പോൾ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായി ശ്രീ സി.കെ രാഘവൻ സ്മാരക D Edസെന്ററും,ബി.എഡ് കോളേജും,ജയശ്രീ ആട്സ് *സയൻസ് കോളേജും പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ ജയശ്രിയുടെ അറിവിന്റെ വഴിയിലൂടെയുള്ള യാത്ര ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.ഈ വിദ്യാലയ സമുച്ഛയത്തിന് തുടക്കം കുറിച്ച ശ്രീ സി.കെ രാഘവൻ അവർകളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരായിരം പ്രണാമങ്ങൾ.++++

അകാലത്തിൽ നമ്മെ വിട്ടുപോയവർ -ശ്രീ. സി.കെ.രാഘവൻ (സ്ഥാപക മാനേജർ),ശ്രീ.എ.കെ ഇബ്രാഹിം മാസ്റ്റർ,ശ്രീമതി.പി.കെ.അന്നക്കുട്ടി ടീച്ചർ,ശ്രീമതി.സുമകുമാരി ടീച്ചർ,ശ്രീ.റ്റി.എം.സെബാസ്റ്റ്യൻ മാസ്റ്റർ+++Photo

മുൻ പി.റ്റി.എ. പ്രസിഡന്റുമാർ-ശ്രീ.ജോസഫ് മുല്ലശ്ശേരി,ശ്രീ.ശ്രീധരൻ കർപ്പൂരചാലിൽ,ശ്രീ.നാരായണൻ മംഗലശ്ശേരി,ശ്രീ.കെ.എൻ.ചന്ദ്രൻ,ശ്രീ.സി.പി.ഏലിയാസ് ചേപ്പില,ശ്രീ.കെ.എൻ.തങ്കപ്പൻ മാസ്റ്റർ കീരിപ്പാട്ട്,ശ്രീ.ഗോപാലൻ നായർ,ശ്രീ.കെ.എൻ.രമേശൻ,ശ്രീ.രാമചന്ദ്രൻ,ശ്രീ.തങ്കച്ചൻ നൂനൂറ്റിൽ

മുൻ എം.പി.റ്റി.എ. പ്രസിഡന്റുമാർ-Photo

മുൻ ഹെഡ്മാസ്റ്റർമാർ- ശ്രീ.ശ്രീകൃഷ്ണൻ മാസ്റ്റർ(*),ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീ.ടി.സി ബാബുരാജൻ മാസ്റ്റർ(*),ശ്രീ.ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീമതി.എം.ആർ.രമണിയമ്മ ടീച്ചർ (2006-